വെള്ളക്കെട്ട്: റോ​ഡി​ൽ വാ​ഴ ന​ട്ടു
Saturday, September 21, 2019 11:16 PM IST
നെ​ടു​ങ്ക​ണ്ടം: ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ൽ പ​തി​വാ​യി ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രമാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ വാ​ഴ​ന​ട്ടു. തൂ​ക്കു​പാ​ലം - രാ​മ​ക്ക​ൽ​മെ​ട്ട് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴ ന​ട്ട​ത്.

കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം. അ​ട​ഞ്ഞു​കി​ട​ന്ന കാ​ന​യി​ലെ ക​ല്ലും മ​ണ്ണും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ ബി​ജു ത​ക​ടി​യേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ധു ക​രി​ങ്ങോ​ട്, വി​ജി ഷാ​ജി, പ്ര​കാ​ശ​ൻ, എ​ൻ.​ജി. രാ​ജു, പ്ര​സ​ന്ന​ൻ പു​ളി​ക്ക​ൽ, ത​ന്പി, ബ​ഷീ​ർ കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.