നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വി​നെ​തി​രേ രാ​പ്പ​ക​ൽ സ​മ​രം ഇ​ന്നു​തു​ട​ങ്ങും
Saturday, October 12, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: പ​ട്ട​യം ക്ര​മീ​ക​രി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യു വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദു ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന രാ​പ്പ​ക​ൽ സ​മ​രം ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത​പ​ക്ഷം സ​മ​രം വ്യാ​പ​ക​മാ​ക്കു​മെ​ന്നും ഇ​ബ്രാ​ഹം​കു​ട്ടി അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മൂ​ന്നാ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ രാ​പ്പ​ക​ൽ സ​മ​രം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും.

രാ​ജ​കു​മാ​രി, കു​മ​ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ 15-ന് ​രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന സ​മ​രം 16-ന് ​രാ​വി​ലെ സ​മാ​പി​ക്കും. 16-ന് ​രാ​വി​ലെ പ​ത്തി​ന് ഏ​ല​പ്പാ​റ​യി​ലും മൂ​ന്നി​ന് അ​ടി​മാ​ലി​യി​ലും രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ക്കും.

നെ​ടു​ങ്ക​ണ്ട​ത്ത് 17-ന് ​രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന സ​മ​രം 18-ന് ​രാ​വി​ലെ പ​ത്തി​ന് സ​മാ​പി​ക്കും. 18-ന് ​ക​ട്ട​പ്പ​ന​യി​ലും 21-ന് ​ചെ​റു​തോ​ണി​യി​ലും രാ​വി​ലെ പ​ത്തി​ന് രാ​പ്പ​ക​ൽ സ​മ​രം ആ​രം​ഭി​ക്കും.

സ​മ​ര​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും ജി​ല്ല, സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, ഷാ​ജി പു​ള്ളോ​ലി​ൽ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ടോ​മി ജോ​സ​ഫ്, ജോ​യി കു​ന്നു​വി​ള എ​ന്നി​വ​ർ പ​റ​ഞ്ഞു.