പ​ച്ച​ക്ക​റികൃ​ഷി വി​ള​വെ​ടു​പ്പ്
Saturday, October 12, 2019 11:20 PM IST
അ​ടി​മാ​ലി: തോ​ക്കു​പാ​റ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. കൃ​ഷി വ​കു​പ്പി​ന്‍റെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ച്ച​ക്ക​റി കൃ​ഷി ഇ​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഇ​റ​ക്കി​യ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ത​ക്കാ​ളി​യും വെ​ണ്ട​യും വ​ഴു​ത​ന​യും ഉ​ൾ​പ്പെ​ടെ 350 ഗ്രോ​ബാ​ഗു​ക​ളി​ൽ കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. വി​ദ്യാ​ല​യ​ത്തി​ന്‍റെ വ​രാ​ന്ത​ക​ളി​ൽ ഗ്രോ​ബാ​ഗു​ക​ൾ സൂ​ക്ഷി​ച്ചാ​യി​രു​ന്നു പ​രി​പാ​ലി​ച്ചി​രു​ന്ന​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ടി.​ആ​ർ. മി​നി, വെ​ള്ള​ത്തൂ​വ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജ​യ​ന്തി ജ​യ​ൻ, കെ.​ജി. ബി​ജീ​ഷ്, സു​ജ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.