ലോക ത​പാ​ൽ ദി​നം ആ​ച​രി​ച്ചു
Saturday, October 12, 2019 11:21 PM IST
രാ​ജാ​ക്കാ​ട്: ലോ​ക ത​പാ​ൽ ദി​ന​ത്തി​ൽ ത​പാ​ൽ വ​കു​പ്പി​നേ​യും പോ​സ്റ്റ് ഓ​ഫീ​സി​നേ​യും അ​ടു​ത്ത​റി​യു​ന്ന​തി​നാ​യി പ​ഴ​യ​വി​ടു​തി ഗ​വ. യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്കും സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി ആ​ൻ​ഡ്രൂ​സി​നും കു​ട്ടി​ക​ൾ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ക​ത്തു​ക​ളെ​ഴു​തി ത​പാ​ൽ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ചു.

വി​ലാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ എ​ഴു​തു​ന്ന​തും ഇ​ൻ​ല​ന്‍റ് ഭം​ഗി​യാ​യി മ​ട​ക്കി ഒ​ട്ടി​ച്ച് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തു​മെ​ല്ലാം കു​ട്ടി​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. അ​ധ്യാ​പ​ക​ൻ സി​ബി കെ. ​ജോ​ർ​ജ് ത​പാ​ൽ വ​കു​പ്പി​നെ​ക്കു​റി​ച്ചും ദി​നാ​ച​ര​ണ​ത്തെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

പോ​സ്റ്റ്മി​സ്ട്ര​സ് സ​ലോ​മി കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം​ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ജോ​ഷി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ത്രേ​സ്യാ​മ്മ ജോ​സ​ഫ്, കെ.​വി. ഷി​ബു, ജോ​ളി ജോ​ണ്‍, ആ​ഷ ജോ​ർ​ജ്, സി.​എ​സ്. സു​മി​ത എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.