പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Sunday, October 13, 2019 10:30 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നു ഫ്യൂ​സ് ഉൗ​രി​യ​തി​ന്‍റെ പേ​രി​ൽ കെഎസ്ഇ​ബി തൊ​ടു​പു​ഴ ഇ​ല​ക്ട്രി​ക്ക​ൽ ന​ന്പ​ർ -2 സെ​ക്ഷ​ൻ ലൈ​ൻ​മാ​ൻ സി.​കെ.​ബ​ഷീ​റി​നെ​യും ഓ​വ​ർ​സി​യ​ർ കെ.​എ​ൻ.​ബാ​ബു​വി​നെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​ല​ക്ട്രി​സി​റ്റി സം​യു​ക്ത തൊ​ഴി​ലാ​ളി സ​മി​തി പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ കെ.​ബി.​ഉ​ദ​യ​കു​മാ​ർ, പി.​ആ​ർ.​ച​ന്ദ്ര​ൻ, തോ​മ​സ് മാ​ത്യു, റോ​ബി​ൻ അ​ല​ക്സ്, സ​ജി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ഴി​ൽ സ​മ​യ​ത്ത് ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്ത് കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.