അ​പ​ക​ട​ക്കെ​ണി​യാ​യി ക​ലു​ങ്ക്
Monday, October 14, 2019 11:03 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന​പാ​ത​യി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ക​ലു​ങ്ക്. ചേ​ന്പ​ള​ത്തി​നു സ​മീ​പ​ത്തെ ക​ലു​ങ്കാ​ണ് പ​കു​തി ഇ​ടി​ഞ്ഞ് അ​പ​ക​ട ഭീ​ഷ​ണി​യു​മാ​യി നി​ൽ​ക്കു​ന്ന​ത്.
കു​മ​ളി - മൂ​ന്നാ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് ക​ലു​ങ്ക് ത​ക​ർ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് ഒ​ഴു​കി​യ​തു​മൂ​ല​മാ​ണ് ക​ലു​ങ്ക് ത​ക​ർ​ന്ന​ത്. വ​ട്ട​പ്പാ​റ മു​ത​ലു​ള്ള മ​ഴ​വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കി ഇ​വി​ടെ​യാ​ണ് എ​ത്തു​ന്ന​ത്.
കെ ​എ​സ്ടി​പി റോ​ഡ് നി​ർ​മി​ച്ച​പ്പോ​ഴും പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​പ്പോ​ഴും ഇ​വി​ടെ ബ​ല​വ​ത്താ​യ ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള ക​ലു​ങ്കി​നോ​ടു​ചേ​ർ​ന്ന് ടാ​റിം​ഗ് ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ക​ലു​ങ്കി​ന്‍റെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​പോ​യ​തോ​ടെ അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ റി​ബ​ണ്‍ വ​ലി​ച്ചു​കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.
തു​ലാ​മ​ഴ​യു​ടെ വെ​ള്ളം​കൂ​ടി ഒ​ഴു​കി​യെ​ത്തു​ന്ന​തോ​ടെ ഇ​വി​ടം പൂ​ർ​ണ​മാ​യി ഇ​ടി​ഞ്ഞു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​വി​ടെ ബ​ല​വ​ത്താ​യ ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.