നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം നാ​ളെ​മു​ത​ൽ
Tuesday, October 15, 2019 10:29 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം നാ​ളെ മു​ത​ൽ ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ക്കും. ഉ​പ​ജി​ല്ല​യി​ലെ പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള 52 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് 1435 പ്ര​തി​ഭ​ക​ൾ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. സ​യ​ൻ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം, ഗ​ണി​തം, സാ​മൂ​ഹ്യ ശാ​സ്ത്രം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ല​ഘു​പ​രീ​ക്ഷ​ണ​ങ്ങ​ൾ, ശേ​ഖ​രം, ചാ​ർ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യും യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ശാ​സ്ത്ര അ​ന്വേ​ഷ​ണാ​ത്മ​ക പ്രോ​ജ​ക്ടു​ക​ൾ, നി​ശ്ച​ല​മാ​തൃ​ക, പ്ര​വ​ർ​ത്ത​ന മാ​തൃ​ക, ഇം​പ്രൊ​വൈ​സ്ഡ് പ​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 60-ൽ​പ​രം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. ഉ​പ​ജി​ല്ല​യ്ക്കു പു​റ​ത്തു​നി​ന്നും നൂ​റി​ല​ധി​കം വി​ധി​ക​ർ​ത്താ​ക്ക​ളും എ​ത്തി​ച്ചേ​രും.
ശാ​സ്ത്രോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള യു​പി, എ​ച്ച്എ​സ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ ഐ​ടി ക്വി​സ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ അ​റി​യി​ച്ചു.