ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി പു​തു​ക്ക​ൽ; ആ​ലോ​ച​ന​ായോ​ഗം ചേ​ർ​ന്നു
Tuesday, October 15, 2019 10:30 PM IST
ഇ​ടു​ക്കി: ദു​ര​ന്ത​ങ്ങ​ളെ അ​ഭി​മു​ഖി​ക്ക​രി​ക്കാ​ൻ വേ​ണ്ടി സു​പ്രീം​കോ​ട​തി രൂ​പീക​രി​ച്ച 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി ക​ഴി​ഞ്ഞ പ്ര​ള​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തു​ക്കി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ലോ​ച​ന​യോ​ഗം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്നു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി​യ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചെ​റി​യ ദു​ര​ന്ത​ങ്ങ​ളെ പോ​ലും ഏ​റ്റ​വും താ​ഴെത്ത​ട്ടി​ൽ നി​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ​ക്കു സാ​ധി​ക്കും. അ​തി​നാ​യി ശാ​സ്ത്രീ​യ​​മാ​യും സാ​ങ്കേ​തി​ക​​മാ​യും എ​ന്തൊ​ക്കെ മാ​ർ​ഗ​ങ്ങ​ളാ​ണ് ആ​വ​ശ്യ​മു​ള്ള​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​ത്.
ന​വം​ബ​ർ 30ന​കം പ​ദ്ധ​തി പു​തു​ക്ക​ലി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ സംബന്ധിച്ച ന​യം രൂ​പി​ക​രി​ക്കും. യോ​ഗ​ത്തി​ൽ ഹ​സാ​ഡ് അ​ന​ലി​സ്റ്റ് ആ​ർ. എ​സ്.​അ​ജി​ൻ്, യു​എ​ൻ​ഡി​പി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ നൂ​ർ, സ്ഫി​യ​ർ ഇ​ന്ത്യ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​ം നടത്തി.