സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം: പ​താ​ക ദി​നം ആ​ച​രി​ച്ചു
Tuesday, October 15, 2019 10:30 PM IST
അ​ടി​മാ​ലി: സി​ഐ​ടി​യു ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി അ​ടി​മാ​ലി ഏ​രി​യാ​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​താ​ക ഉ​യ​ർ​ത്തി. 18 മു​ത​ൽ 20 വ​രെ​യാ​ണ് സ​മ്മേ​ള​നം. പ്ര​തി​നി​ധി സ​മ്മേ​ള​നം, പ്ര​ക​ട​നം, പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 18-ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. പ്ര​തി​നി​ധി സ​മ്മേ​ള​നം യൂ​ണി​യ​ൻ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മ​ന്ത്രി ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ, അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ.​കെ. ദി​വാ​ക​ര​ൻ, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് കെ. ​കെ. ജ​യ​ച​ന്ദ്ര​ൻ, കെ.​പി. മേ​രി, നെ​ടു​വ​ത്തൂ​ർ സു​ന്ദ​രേ​ശ​ൻ, കെ.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.