അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി; അ​ന്വേ​ഷ​ണം ന​ട​ത്തും-​ചെ​യ​ർ​പേ​ഴ്സ​ണ്‍
Wednesday, October 16, 2019 10:20 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ന​ട​ന്ന അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ്ര​വ​ർ​ത്തി ന​ട​ത്താ​തെ തു​ക കൈ​പ്പ​റ്റി​യ​താ​യി കൗ​ണ്‍​സി​ലി​ൽ ആ​രോ​പ​ണം.
വി​ഷ​യം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ലി​ലെ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രോ വാ​ർ​ഡി​ലും ന​ട​ന്ന ജോ​ലി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ ലേ​ബ​ർ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​പ്പോ​ഴാ​ണ് കൗ​ണ്‍​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്.
ന​ഗ​ര​സ​ഭ​യി​ലെ 26-ാം വാ​ർ​ഡാ​യ അ​റ​യ്ക്ക​പ്പാ​റ​യി​ൽ യാ​തൊ​രു ജോ​ലി​ക​ളും ന​ട​ത്താ​തെ 37,495 യാ​ണ് ലേ​ബ​ർ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൈ​പ്പ​റ്റി​യി​രി​ക്കു​ന്ന​ത്. ഈ ​വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യാ​തൊ​രു പ്ര​വ​ർ​ത്തി​ക​ളും ന​ട​ന്ന​താ​യി ത​ന്‍റെ അ​റി​വി​ലി​ല്ലെ​ന്ന് കൗ​ണ്‍​സി​ല​ർ സി​സി​ലി ജോ​സ് അ​റി​യി​ച്ചു.
സ​മാ​ന ആ​രോ​പ​ണ​വു​മാ​യി മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​രും പ​രാ​തി ഉ​ന്ന​യി​ച്ചു. വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൗ​ണ്‍​സി​ല​ർ​മാ​രെ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.
ഇ​തോ​ടെ​യാ​ണ് 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം 35 വാ​ർ​ഡു​ക​ളി​ലും ന​ട​ത്തി​യ പ്ര​വ​ർ​ത്തി​ക​ളു​ടെ ലി​സ്റ്റെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ സ​ബ്ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള പു​ഴ​യോ​ര​ത്തി​ന്‍റെ വ​ശ​ങ്ങ​ൾ പു​ന​നി​ർ​മി​ക്കാ​നും ത​ക​രാ​ർ സം​ഭ​വി​ച്ച ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി ക​ളി സ്ഥ​ല​ങ്ങ​ളി​ൽ മ​ണ​ൽ നി​റ​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും. ന​ഗ​ര​സ​ഭ​യി​ലെ യൂ​ണി​ഫോം ധ​രി​ക്കേ​ണ്ട എ​ല്ലാ ജീ​വ​ന​ക്കാ​രും യു​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ലി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. പ​ത്ത് വ​ർ​ഷ​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് യൂ​ണി​ഫോം അ​ല​വ​ൻ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ നി​യ​മ വ​ശ​ങ്ങ​ൾ പ​ഠി​ച്ച​തി​നു​ശേ​ഷം വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.