മുട്ടത്ത് മാലിന്യ നിക്ഷേപം പതിവാകുന്നു
Wednesday, October 16, 2019 10:22 PM IST
മു​ട്ടം: മാ​ലി​ന്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മു​ട്ടം മാ​റു​ന്നു. ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള റോ​ഡ​രി​കി​ലെ കൈ​ത്തോ​ട്ടി​ൽ അ​ഴു​കി​യ മ​ത്സ്യ​ത്തി​ന്‍റേയും കോ​ഴി​യു​ടേ​യും മാ​ലി​ന്യം ത​ള്ളി. കൈ​ത്തോ​ടി​ന്‍റെ സ​മീ​പം ആ​ളു​ക​ൾ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ൽ മു​ട്ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തോ​ട്ടി​ൽ നി​ന്ന് മാ​ലി​ന്യം നീ​ക്കം ചെ​യ്ത് ന​ശി​പ്പി​ച്ചു.
മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി ​സി ടി ​കാ​മ​റ​യി​ൽ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച്ച രാ​ത്രി 12 ന് ​ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് ആ​ളു​ക​ൾ കൈ​ത്തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി. ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​വ​രു​ടെ മു​ഖം വ്യ​ക്ത​മ​ല്ല. മു​ട്ടം ഭാ​ഗ​ത്ത് നി​ന്ന് ബൈ​ക്കി​ലെ​ത്തി​യ ഇ​വ​ർ മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളി​യ​തി​ന് ശേ​ഷം തി​രി​ച്ച് മു​ട്ടം ഭാ​ഗ​ത്തേ​ക്ക് ത​ന്നെ തി​രി​ച്ച് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രി​ക്കു​ന്ന ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് മു​ട്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ആ​ർ. ഉ​ഷ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.

ക​ർ​മ പ​ദ്ധ​തി​യു​മാ​യി
മു​ട്ടം പോ​ലീ​സ്

മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് മു​ട്ടം എ​സ് ഐ ​ബൈ​ജു പി. ​ബാ​ബു സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ നി​യ​മി​ച്ചു.
മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ മ​ഫ്തി പോ​ലീ​സി​നെ ഉ​ൾ​പ്പെ​ടു​ത്തി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കും. മു​ട്ടം ടൗ​ണി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് പോ​ലെ പൊ​തു ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സി ​സി ടി ​കാ​മ​റ​ക​ൾ കൂ​ടു​ത​ലാ​യി സ്ഥാ​പി​ക്കാ​നും പോ​ലീ​സ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും. പ്ര​വ​ർ​ത്തി​ക്കാ​ത്ത വ​ഴി വി​ള​ക്കു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും.