ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി കു​ട്ടി​ക​ളു​ടെ പ്രാ​ർ​ഥ​നാ​യ​ജ്ഞം ഇ​ന്ന്
Thursday, October 17, 2019 11:05 PM IST
ക​രി​ന്പ​ൻ: ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി കു​ട്ടി​ക​ളു​ടെ പ്രാ​ർ​ഥ​നാ​യ​ജ്ഞം ഇ​ന്നു​ന​ട​ക്കും. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച അ​സാ​ധാ​ര​ണ മി​ഷ​ൻ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന് ലോ​ക​മെ​ന്പാ​ടും കു​ട്ടി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന് പ​ത്തു​ല​ക്ഷം ജ​പ​മാ​ല ചൊ​ല്ലി പ്രാ​ർ​ഥി​ക്കു​ന്ന​ത്.

കെ​സി​എ​സ്എ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത​യി​ലെ 26000 കു​ട്ടി​ക​ൾ പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട് അ​റി​യി​ച്ചു. രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളോ​ടൊ​പ്പം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.

ഇ​ടു​ക്കി രൂ​പ​ത​യി​ൽ മി​ഷ​ൻ മാ​സാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ന​വം​ബ​ർ 17-ന് ​ഇ​ര​ട്ട​യാ​റി​ൽ ന​ട​ക്കും.