ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹം; സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മെ​ന്ന് സി​പി​എം
Thursday, October 17, 2019 11:10 PM IST
ചെ​റു​തോ​ണി: ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ​ക്കു​മു​ള്ള സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ രാ​ഷ്‌ട്രീയലാ​ഭം​ നോ​ക്കി ഹ​ർ​ത്താ​ലി​നി​റ​ങ്ങി​യ യു​ഡി​എ​ഫി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഭൂ​വി​നി​യോ​ഗ​ത്തി​ലെ ഭേ​ദ​ഗ​തി ഉ​ത്ത​ര​വെ​ന്ന് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ഉ​ത്ത​ര​വു​ക​ളോ സ​ർ​ക്കു​ല​റു​ക​ളോ ഉ​ണ്ടാ​യാ​ൽ ഭ​ര​ണ​നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​ചെ​യ്യാ​നു​ള്ള സാ​മാ​ന്യ​മാ​യ മ​ര്യാ​ദ ലം​ഘി​ച്ച് രാ​ഷ്്‌ട്രീയ മു​ത​ലെ​ടു​പ്പി​നാ​ണ് യു​ഡി​എ​ഫ് മു​തി​ർ​ന്ന​ത്. യു​ഡി​എ​ഫി​ന്‍റെ എം​പി​യോ എം​എ​ൽ​എ​മാ​രോ സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കു​ക​യോ ഭേ​ദ​ഗ​തി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യോ ച​ർ​ച്ച​ന​ട​ത്തു​ക​യോ ചെ​യ്യാ​തെ സ​മ​ര കോ​പ്രാ​യ​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങി​ത്തി​രി​ച്ച​വ​ർ​ക്കു​ള്ള പ്ര​ഹ​ര​മാ​ണ് പു​തി​യ ഉ​ത്ത​ര​വ്. എ​ല്ലാ​ക്കാ​ല​വും ക​ർ​ഷ​ക​ർ​ക്ക് ഒ​പ്പം​നി​ന്ന പാ​ര​ന്പ​ര്യ​മാ​ണ് ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ നി​ർ​മാ​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൻ​മേ​ലാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഓ​ഗ​സ്റ്റ് 22-ന് ​ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഉ​ത്ത​ര​വി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചും ക​ർ​ഷ​ക​രെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം ധ​രി​പ്പി​ച്ചും ജി​ല്ല​യി​ലെ ഇ​ട​തു​നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി​യു​മാ​യും റ​വ​ന്യു മ​ന്ത്രി​യു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. വാ​ക്കു​പാ​ലി​ച്ച മു​ഖ്യ​മ​ന്ത്രി​യേ​യും സ​ർ​ക്കാ​രി​നേ​യും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

ഭൂ ​വി​നി​യോ​ഗ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന നേ​താ​ക്ക​ളെ കൊ​ണ്ടു​പോ​ലും അ​ഭി​പ്രാ​യം പ​റ​യി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത ജി​ല്ലാ​നേ​തൃ​ത്വം ജ​ന​ങ്ങ​ളു​ടെ​മു​ന്പി​ൽ ഒ​രി​ക്ക​ൽ​കൂ​ടി അ​പ​ഹാ​സ്യ​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.