ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് മു​ഴു​വ​നാ​യി പി​ൻ​വ​ലി​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Thursday, October 17, 2019 11:10 PM IST
തൊ​ടു​പു​ഴ: ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട അ​ട​യ്ക്കു​ന്ന​തു​പോ​ലെ​യാ​ണ് 2019 ഒ​ക്ടോ​ബ​ർ 14-ന് ​ഇ​റ​ങ്ങി​യ ഭേ​ദ​ഗ​തി ഉ​ത്ത​ര​വെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. വി​വാ​ദ ഉ​ത്ത​ര​വ് മു​ഴു​വ​നാ​യി പി​ൻ​വ​ലി​ക്കു​ക​യും 1964ലെ​യും 1993ലെ​യും ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ കാ​ലാ​നു​സൃ​ത​മാ​യി ഭേ​ദ​ഗ​തി വ​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​തി​ന് പ​ക​രം ഓ​ഗ​സ്റ്റ് 22 ലെ ​വി​വാ​ദ ഉ​ത്ത​ര​വ് ഖ​ണ്ഡി​ക 6(8) മാ​ത്ര​മാ​ണ് ഭേ​ദ​ഗ​തി ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​തു​പ്ര​കാ​രം നി​ർ​മാ​ണ നി​രോ​ധ​നം എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്പോ​ൾ ആ ​പ്ര​ദേ​ശ​ങ്ങ​ൾ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​താ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​സ്മ​രി​ച്ചു. വി​വാ​ദ ഉ​ത്ത​ര​വ് 6(4) അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ എ​വി​ടെ​യും വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മ്മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ൾ, 1964 ,1993 ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ക​ണ്ടാ​ൽ സ​ർ​ക്കാ​രി​ന് ഏ​റ്റെ​ടു​ത്ത് പാ​ട്ട​ത്തി​ന് ന​ൽ​കാം. ജി​ല്ല​യെ മൊ​ത്തം ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ എ​ന്താ​ണ് പ്ര​തി​വി​ധി​യെ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

വ​സ്തു​ത ഇ​താ​യി​രി​ക്കെ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​വും സ​ർ​വ​ക​ക്ഷി യോ​ഗ​വും വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ വി​വാ​ദ ഉ​ത്ത​ര​വു​ക​ൾ വീ​ണ്ടും പു​റ​ത്തി​റ​ക്കി ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​ർ തി​രു​ത്തു​ന്ന​തു വ​രെ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും എം​പി അ​റി​യി​ച്ചു.