നെ​ടു​ങ്ക​ണ്ട​ത്ത് രാ​പ​ക​ൽ സ​മ​രം
Friday, October 18, 2019 10:25 PM IST
നെ​ടു​ങ്ക​ണ്ടം: 1964-ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച രാ​പ​ക​ൽ സ​മ​രം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഉ​ത്ത​ര​വി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൽ ഭേ​ദ​ഗ​തി​ചെ​യ്ത് സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​ള്ളോ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, കെ.​ടി മൈ​ക്കി​ൾ, കെ.​ആ​ർ സു​കു​മാ​ര​ൻ​നാ​യ​ർ, സേ​നാ​പ​തി വേ​ണു, രാ​ജു എ​ട​ത്വ, ജി. ​മു​ര​ളീ​ധ​ര​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ, വൈ.​സി. സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.