വ്യാ​പാ​രി​ക​ളു​ടെ ഭൂ​സം​ര​ക്ഷ​ണ ജാ​ഥ​ക​ൾക്ക് ആവേശോജ്വല സ​മാ​പനം
Friday, October 18, 2019 10:27 PM IST
ക​ട്ട​പ്പ​ന: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​ടു​ക്കി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ ക​ട്ട​പ്പ​ന​യി​ൽ സ​മാ​പി​ച്ചു. 23-ന് ​വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​ക​ൾ ന​ട​ത്തി​യ​ത്്.
ഓ​ഗ​സ്റ്റ് 22-ലെ ​വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, 1964-ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ജാ​ഥ​ക​ൾ ന​ട​ത്തി​യ​ത്. 15-ന് ​ആ​രം​ഭി​ച്ച ജാ​ഥ നാ​ലു​ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ൽ സ​മാ​പി​ച്ച​ത്.
തൊ​ടു​പു​ഴ, അ​ടി​മാ​ലി മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ജാ​ഥ​ക​ൾ ന​ട​ത്തി​യ​ത്. സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ ക്യാ​പ്റ്റ​നാ​യു​ള്ള ജാ​ഥ​യും ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വ​ക​ര​ൻ ക്യാ​പ്റ്റ​നാ​യു​മു​ള്ള ജാ​ഥ​ക​ളാ​ണ് ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.
ക​ട്ട​പ്പ​ന​യി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു. യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എ​ൻ. ദി​വ​ക​ര​ൻ, കെ.​പി. ഹ​സ​ൻ, ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ. മോ​ഹ​ന​ൻ, സ​ണ്ണി പ​യ്യം​ന്പ​ള്ളി, ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, കെ.​ആ​ർ. വി​നോ​ദ്, ജ​യിം​സ് മാ​ത്യൂ, നി​യാ​സ് ഈ​രാ​റ്റു​പേ​ട്ട, ആ​ഗ്ന​സ് ജോ​സ്, പി.​കെ. മാ​ണി, സി​ജോ​മോ​ൻ ജോ​സ്, സി​ബി കൊ​ല്ലം​കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
23-ന് ​ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ​സ​മ​രം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും.