വിനോദയാത്രയിൽനിന്നു മി​ച്ചം​പി​ടി​ച്ച പ​ണം അ​ഗ​തിമ​ന്ദി​ര​ത്തി​നു സ​മ്മാ​നി​ച്ചു
Saturday, October 19, 2019 10:49 PM IST
ക​ട്ട​പ്പ​ന: വി​നോ​ദ​യാ​ത്ര​യു​ടെ സ​ന്തോ​ഷം അ​ഗ​തി​ക​ൾ​ക്കും പ​ങ്കു​വ​ച്ച് ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.

വി​നോ​ദ​യാ​ത്ര​യ്ക്കാ​യി സ്വ​രൂ​പി​ച്ച തു​ക​യു​ടെ ഒ​രു​ഭാ​ഗം അ​ഗ​തി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചാ​ണ് സ്കൂ​ളി​ലെ ര​ണ്ടാം​വ​ർ​ഷ സ​യ​ൻ​സ് വി​ഭാ​ഗം കു​ട്ടി​ക​ൾ മാ​തൃ​ക​യാ​യ​ത്. വി​നോ​ദ​യാ​ത്ര​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ച് ക​ട്ട​പ്പ​ന സ്നേ​ഹാ​ശ്ര​മ​ത്തി​ന് റ​ഫ്ര​ജി​റേ​റ്റ​ർ വാ​ങ്ങി​ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ ജീ​മോ​ൻ ജേ​ക്ക​ബ് സ്നേ​ഹാ​ശ്ര​മം അ​ന്തേ​വാ​സി​ക​ൾ​ക്ക് റ​ഫ്രി​ജ​റേ​റ്റ​ർ കൈ​മാ​റി. അ​ധ്യാ​പി​ക അ​നു​മോ​ൾ ജേ​ക്ക​ബ്, ജി​ൻ​സ് ജോ​ണ്‍, ജീ​ൻ തോ​മ​സ്, അ​ല​ൻ ജെ. ​കി​ഴ​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.