ഭൂപ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Monday, October 21, 2019 10:45 PM IST
ക​ട്ട​പ്പ​ന: റ​വ​ന്യു വ​കു​പ്പ് ഓ​ഗ​സ്റ്റ് 22-ന് ​ഇ​റ​ക്കി​യ ഭൂ​വി​നി​യോ​ഗ ഉ​ത്ത​ര​വി​ലും സെ​പ്റ്റം​ബ​ർ 25-ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഇ​റ​ക്കി​യ നി​ർ​മാ​ണ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ലും ഉ​ണ്ടാ​യ അ​പാ​ക​ത​ക​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ഭൂ​വി​നി​യോ​ഗ പ്ര​ശ്ന​ങ്ങ​ൾ ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​യ​മ​ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ട്ട​പ്പ​ന പാ​ർ​ട്ടി ഓ​ഫീ​സി​ൽ കൂ​ടി​യ ന​വം​ബ​ർ ഒ​ന്നി​ലെ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​താ​ത് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് 1964-ലും 1993-​ലും ഉ​ണ്ടാ​ക്കി​യ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് മു​ൻ​കാ​ല സ​ർ​ക്കാ​രു​ക​ൾ പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ള്ള​ത്. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളെ കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലും നി​യ​മ​കു​രു​ക്കു​ക​ളി​ലും ത​ള​ച്ചി​ടു​ന്ന വ്യ​വ​സ്ഥ​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ന്ന​തി​നു​പ​ക​രം പൊ​തു​രം​ഗ​ത്തു​ള്ള​വ​ർ പ​ര​സ്പ​രം പാ​ഴി​ചാ​രു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​വി​നി​യോ​ഗ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് 1964-ലെ ​ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ൾ കാ​ലാ​നു​സൃ​ത​വും പ്രാ​യോ​ഗി​ക​വു​മാ​യി പ​രി​ഷ്ക​രി​ച്ച് ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് മു​ൻ ജി​ല്ലാ ക​ള​ക്ട​ർ ജി.​ആ​ർ. ഗോ​കു​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണം. അ​തി​നാ​യി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു​കൂ​ട്ടി അ​ന്തി​മ​രൂ​പം ന​ൽ​കി, നി​യ​മ​സ​ഭാ​സ​മ്മേ​ള​നം കൂ​ടി പു​തി​യ നി​യ​മ​ങ്ങ​ളു​ണ്ടാ​ക്ക​ണം. മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള​ട​ക്കം ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​ൻ രാ​ഷ്‌ട്രീയ സ​മ​വാ​ക്യം വേ​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ​മാ​രാ​യ പി.​സി. ജോ​സ​ഫ്, മാ​ത്യു സ്റ്റീ​ഫ​ൻ, നേ​താ​ക്ക​ളാ​യ ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ബേ​ബി പ​തി​പ്പ​ള്ളി, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, കൊ​ച്ച​റ മോ​ഹ​ന​ൻ നാ​യ​ർ, ജാ​ൻ​സി ബേ​ബി, സാ​ജു പ​ട്ട​രു​മ​ഠം, ബേ​ബി കു​ര്യ​ൻ, സാ​ബു കു​ര്യ​ൻ, പി.​വി. അ​ഗ​സ്റ്റി​ൻ, എം.​കെ. മാ​ത്യു, ബി​ജു പോ​ൾ, സി​ജോ ഇ​ല​ന്തൂ​ർ, ടോ​ണി ജോ​സ്, എം.​എം. തോ​മ​സ്, മാ​ത്യൂ​സ് തെ​ങ്ങും​കു​ടി, ജോ​സ​ഫ് മേ​പ്പു​റം, ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ൽ, ദേ​വ​സ്യ പ​ന്ത​പ്ലാ​ക്കാ​ട്ടി​ൽ, ജോ​ർ​ജ് ഒൗ​സേ​പ്പ്, വ​ക്ക​ച്ച​ൻ പാ​ന്പാ​ടി, ടോ​മി രാ​മ​ച്ച​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.