ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു ; ലി​ഫ്റ്റ് പ​ണി​മു​ട​ക്കി; രോ​ഗി​ക​ൾ​ക്ക് ഇനി ക​സേ​ര ശ​ര​ണം
Tuesday, October 22, 2019 10:24 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. ഒ​ട്ടേ​റെ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ലി​ഫ്റ്റ് പ​ണി മു​ട​ക്കി​യതോടെ ഡ​യാ​ലി​സി​സി​നെ​ത്തു​ന്ന രോ​ഗി​ക​ളു​ൾ​പ്പെടെ​യു​ള്ള​വ​രാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.

നാ​ലാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ രോ​ഗി​ക​ളെ ബ​ന്ധു​ക്ക​ൾ ക​സേ​ര​യി​ൽ ഇ​രു​ത്തി ചു​മ​ന്നാ​ണ് എ​ത്തി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ലി​ഫ്റ്റ് ത​ക​രാ​റി​ലാ​കു​ന്പോ​ൾ താ​ത്ക്കാ​ലി​ക​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ങ്കി​ലും ദി​വ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും ത​ക​രാ​റി​ലാ​കു​ക​യാ​ണ് പ​തി​വ്.

മു​ന്പ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ഒ​രു മാ​സ​ത്തോ​ള​മാ​യി ലി​ഫ്റ്റി​ന്‍റെ സെ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​ണ്. ആ​ശു​പ​ത്രി​കെ​ട്ടി​ടം നി​ർ​മി​ച്ച​പ്പോ​ൾ സ്ഥാ​പി​ച്ച ലി​ഫ്റ്റി​ന് 15 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. ആ​ശു​പ​ത്രി​യു​ടെ മു​ക​ൾ​നി​ല​ക​ളി​ലാ​ണ് വാ​ർ​ഡു​ക​ളെ​ല്ലാം. ഡ​യാ​ലി​സി​സി​ന് എ​ത്തു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ​ക്കും അ​വ​ശ​രാ​യ മ​റ്റ് രോ​ഗി​ക​ൾ​ക്കും ഈ ​ലി​ഫ്റ്റാ​ണ് ഒ​രേ​യൊ​രു ആ​ശ്ര​യം.

ലി​ഫ്റ്റ് പ​ണി​മു​ട​ക്കു​ന്ന​തോ​ടെ​യാ​ണ് രോ​ഗി​ക​ളെ ചു​മ​ന്ന് മു​ക​ളി​ലെ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലെ​ത്തു​ന്ന​ത്. വൃ​ക്ക​രോ​ഗം മൂ​ലം അ​വ​ശ​രാ​യ നി​ർ​ധ​ന​രാ​യ രോ​ഗി​ക​ളാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സി​ന് എ​ത്തു​ന്ന​ത്. മു​പ്പ​തോ​ളം രോ​ഗി​ക​ളാ​ണ് ദി​വ​സേ​ന ഡ​യാ​ലി​സി​സി​ന് എ​ത്തു​ന്ന​ത്. നാ​ലാം നി​ല​യി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്ക് ഇ​വ​ർ പ​ടി​ക​യ​റി​ച്ചെ​ല്ല​ണം. ഡ​യാ​ലി​സി​സി​നി​ട​യ്ക്ക് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ലി​ഫ്റ്റ് പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നാ​ൽ ഇ​വ​ർ​ക്ക് ചി​കി​ൽ​സ ല​ഭി​ക്കാ​നും വൈ​കും. ആ​ഴ്ച​യി​ൽ ചു​രു​ങ്ങി​യ​ത് 65 ഡ​യാ​ലി​സി​സ് എ​ങ്കി​ലും ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ദി​വ​സം പ​ത്തു പേ​ർ​ക്ക് വീ​ത​മാ​ണ് നി​ല​വി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്. പ​ത്തു പേ​ർ​ക്കു കൂ​ടി ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും നി​ല​വി​ൽ ത​യാ​റാ​യി വ​രി​ക​യാ​ണ്. ചി​ല​ർ​ക്ക് ആ​ഴ്ച​യി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

ര​ണ്ടാ​ഴ്ച മു​ന്പ് ലി​ഫ്റ്റ് പൂ​ർ​ണ​മാ​യി പ​ണി​മു​ട​ക്കി​യ​തോ​ടെ നി​ല​വി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ഷ്വാ​ലി​റ്റി​യി​ൽ നി​ന്നും രോ​ഗി​ക​ളെ മാ​റ്റ​ണ​മെ​ങ്കി​ലും സ്ട്രെ​ച്ച​റി​ൽ ചു​മ​ന്ന് ക​യ​റ്റേ​ണ്ട അ​വ​സ്ഥ​യാ​ണ്.

ഇ​തി​നി​ടെ ഇ​ന്ന​ലെ ടെ​ക്നീ​ഷ്യ​ൻ​മാ​രെ​ത്തി ലി​ഫ്റ്റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വി​വ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മാ​ദേ​വി പ​റ​ഞ്ഞു.