പ​ട​ക്ക​നി​ർ​മാ​ണ ശാ​ല തു​ട​ങ്ങാ​നു​ള​ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം
Tuesday, October 22, 2019 10:24 PM IST
ഉ​പ്പു​ത​റ: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ഉ​പ്പു​ത​റ പ​ത്തേ​ക്ക​ർ പ​ട്ടി​ക​ജാ​തി കോ​ള​നി​ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്.
അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ ഹൈ​റേ​ഞ്ച് ഫ​യ​ർ സ​ർ​വീ​സ് ഉ​ട​മ​യാ​ണ് പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല നി​ർ​മി​ക്കു​ന്ന​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് കെ​ട്ടി​ട​വും കു​ള​വും നി​ർ​മി​ച്ചു. പ​ട​ക്ക നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​തി​നു​പി​ന്നാ​ലെ അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ​യും സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ ഫാം ​ഹൗ​സ് എ​ന്നു​കാ​ണി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി വാ​ങ്ങി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ത്തേ​ക്ക​ർ പ്ര​ദേ​ശം കാ​ർ​ഷി​ക​മേ​ഖ​ല​യാ​ണ്. നൂ​റോളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​മു​ണ്ട്. ഇ​വി​ടെ പ​ട​ക്ക​നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ ഗ​ന്ധ​കം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ പ​ട​ർ​ന്ന് കൃ​ഷി ന​ശി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നു സ​മീ​പ​ത്താ​ണ് പ​ത്തേ​ക്ക​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ള ടാ​ങ്കും സ്ഥി​തി​ചെ​യ്യു​ന്ന​ത്. ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച അ​പേ​ക്ഷ​യി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് താ​മ​സി​യാ​തെ റി​പ്പോ​ർ​ട്ടു​ന​ൽ​കാ​നി​രി​ക്കേ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യ്ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി പ​ത്തേ​ക്ക​ർ സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു.