മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Tuesday, October 22, 2019 10:52 PM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​വം​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, മ​ന്ത്രി എം.​എം.​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
പ​ദ്ധ​തി​യു​ടെ ഒ​ന്നാംഘ​ട്ട​മാ​യി കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, എ​ൻ​ട്ര​ൻ​സ് പ്ലാ​സ, മ​ല​ങ്ക​ര ഡാം ​സ​ന്ദ​ർ​ശ​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ പു​തി​യ ക​ഫ്ടേ​രിയ തു​ട​ങ്ങും. ടൂ​റി​സം പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ന​ട​പ്പാ​ത​യു​ടെ ടൈ​ൽ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്.
പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന 13 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ല​ത്തി​ന്‍റെ പ​ട്ട​യം ഉ​ട​ൻ ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​വ​ർ​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ വീ​ട് നി​ർ​മി​ച്ച് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രു​മ​റ്റം മു​ത​ൽ ഡാം ​സൈ​റ്റ് വ​രെ​യു​ള്ള റോ​ഡ് ടാ​റിം​ഗ് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തേ​യ്ക്ക് സ​ന്ദ​ർ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, എം​വി​ഐ​പി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ജ​യ പി. ​നാ​യ​ർ, ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ പി. ​വി​ജ​യ​ൻ, ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ല​വി​ഭ​വ വ​കു​പ്പ് എ​ക്സി​കു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി​നോ​ഷ് , മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ, വാ​ർ​ഡ് മെം​ബ​ർ ബി​ജോ​യ് ജോ​ണ്‍ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.