ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, November 10, 2019 10:37 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി അ​ക്കാ​മ്മ കോ​ള​നി​യി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ ബി​നു(37)​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നോ​ടു​ചേ​ർ​ന്ന് മു​റ്റ​ത്ത് ക​മി​ഴ്ന്നു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി​നു​വി​ന്‍റെ മാ​താ​വ് ശാ​ര​ദ​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ശാ​ര​ദ ബ​ഹ​ളം​വ​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ളും മ​റ്റു ബ​ന്ധു​ക്ക​ളു​മെ​ത്തി മു​റ്റ​ത്ത് കി​ട​ന്നി​രു​ന്ന മൃ​ത​ദേ​ഹം വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലേ​ക്കു മാ​റ്റി.
മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​തി​നു സ​മീ​പ​ത്തെ ചാ​ന്പ​മ​ര​ത്തി​ൽ കൈ​ലി​മു​ണ്ട് കെ​ട്ടി തൂ​ക്കി​യി​രി​ക്കു​ന്ന​തും ബി​നു​വി​ന്‍റെ മു​ഖ​ത്താ​കെ ര​ക്തം കാ​ണ​പ്പെ​ട്ട​തും അ​യ​ൽ​വാ​സി​ക​ളി​ലും ബ​ന്ധു​ക്ക​ളി​ലും സം​ശ​യം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വം വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മൂ​ന്നാ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യൂ​വെ​ന്ന് അ​ടി​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സാ​ബു പ​റ​ഞ്ഞു.
ബി​നു​വും മാ​താ​വ് ശാ​ര​ദ​യും ഭാ​ര്യ ര​മ്യ, മ​ക്ക​ളാ​യ നി​ര​ഞ്ച​ന, നി​വേ​ദ്യ എ​ന്നി​വ​രാ​ണ് അ​ക്കാ​മ്മ കോ​ള​നി​യി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഏ​ഴു​ദി​വ​സം മു​ന്പ് ബി​നു​വി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ൻ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ബി​നു​വി​ന്‍റെ മാ​താ​വും ഭാ​ര്യ​യും പെ​ണ്‍​മ​ക്ക​ളും അ​ടി​മാ​ലി​യി​ലെ ത​ന്നെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ താ​മ​സി​ച്ച​ത്. രാ​ത്രി ഒ​ന്നു​വ​രെ ബി​നു ബ​ന്ധു​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​താ​യും പി​ന്നീ​ട് കാ​ണാ​താ​യെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം. രാ​വി​ലെ ശാ​ര​ദ ബി​നു​വി​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​തെ​ന്നു പ​റ​യു​ന്നു. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​മാ​ലി പോ​ലീ​സ് ബി​നു​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്.