ബ​സ് യാ​ത്ര​ക്കാ​ര​നെ പാ​തി​വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Sunday, November 10, 2019 10:39 PM IST
മൂ​ല​മ​റ്റം: ഇ​ടു​ക്കി​യി​ൽ​നി​ന്നും മൂ​ല​മ​റ്റ​ത്തേ​ക്ക് സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന യാ​ത്ര​ക്കാ​ര​നെ അ​ശോ​ക ക​വ​ല​യി​ൽ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം.
ഇ​ടു​ക്കി കു​യി​ലി​മ​ല​യി​ൽ​നി​ന്നും മു​ല​മ​റ്റ​ത്തേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത പ​തി​പ്പി​ള​ളി സ്വ​ദേ​ശി ദേ​വ​ദാ​സി​നെ​യാ​ണ് മ​ഴ​യു​ള്ള സ​മ​യ​ത്ത് അ​ശോ​ക ക​വ​ല​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. മൂ​ല​മ​റ്റം വ​രെ​യു​ള്ള ടി​ക്ക​റ്റ് ചാ​ർ​ജാ​യ 38 രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്നും ഈ​ടാ​ക്കി.
ഹൈ​റേ​ഞ്ചി​ൽ നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് വ​രു​ന്ന ബ​സു​ക​ൾ മൂ​ല​മ​റ്റം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​റ​ങ്ങ​ണം എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും മൂ​ല​മ​റ്റ​ത്ത് എ​ത്താ​തെ അ​ശോ​ക ക​വ​ല​യി​ൽ​നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​ണ് പ​തി​വ്. മൂ​ല​മ​റ്റം വ​രെ​യു​ള്ള ബ​സ് ചാ​ർ​ജ് കൊ​ടു​ത്ത് യാ​ത്ര​ചെ​യ്തി​ട്ടും അ​ശോ​ക ക​വ​ല​യി​ൽ ഇ​റ​ക്കി​വി​ട്ട​തി​നെ​തി​രേ ദേ​വ​ദാ​സ് കാ​ഞ്ഞാ​ർ സി​ഐ​ക്കും തൊ​ടു​പു​ഴ ആ​ർ​ടി​ഒ യ്ക്കും ​പ​രാ​തി​ന​ൽ​കി.