സ​സ​ന്തോ​ഷം ജോ​ർ​ജ് സാ​ർ...
Monday, November 11, 2019 10:12 PM IST
മു​ത​ല​ക്കോ​ടം: ജോ​ർ​ജ് ജെ.​മു​രി​ങ്ങ​മ​റ്റം എ​ന്ന കാ​യി​കാ​ധ്യാ​പ​ക​ന് ഈ ​വ​ർ​ഷം സം​തൃ​പ്തി​യോ​ടെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​ടി​യി​റ​ങ്ങാം. സ്കൂ​ൾ ആ​തി​ഥ്യ​മ​രു​ളു​ന്ന റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ ദി​ന​ത്തി​ലെ ആ​ദ്യ ര​ണ്ടി​ന​ത്തി​ലും സ്വ​ർ​ണം ത​ന്നെ ശി​ഷ്യ​ൻ​മാ​ർ എ​റി​ഞ്ഞി​ട്ടു.
ക​ഴി​ഞ്ഞ 28 വ​ർ​ഷ​മാ​യി വി​വി​ധ സ്കൂ​ളു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം വ​ലി​യൊ​രു ശി​ഷ്യ​സ​ന്പ​ത്തി​ന്‍റെ ഉ​ട​മ​യു​മാ​ണ്. ഇ​വ​രി​ൽ പ​ല​രും ദേ​ശീ​യ , സം​സ്ഥാ​ന മ​ൽ​സ​ര​ങ്ങ​ളി​ലെ താ​ര​ങ്ങ​ളാ​യി. 12 വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കാ​യി​കാ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന ഇ​ദ്ദേ​ഹം മു​ൻ​പ് ഒ​ൻ​പ​തു വ​ർ​ഷം ക​ല്ലാ​നി​യ്ക്ക​ൽ സ്കൂ​ളി​ലും മ​രി​യാ​പു​റം , മാ​ങ്കു​ളം സ്കൂ​ളു​ക​ളി​ലും സേ​വ​ന​മ​നു​ഷ്ടി​ച്ചി​രു​ന്നു.
ഗെ​യിം​സി​ലും അ​ത്ല​റ്റി​ക്സി​ലും ഒ​രു പോ​ലെ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ കു​റ​വാ​ണെ​ന്നി​രി​ക്കെ ജോ​ർ​ജ് സാ​റി​ന്‍റെ കു​ട്ടി​ക​ൾ ഈ ​ര​ണ്ടു ത​ല​ങ്ങ​ളി​ലും മി​ക​വു​റ്റ താ​ര​ങ്ങ​ളാ​യി. സു​ബ്ര​തോ ക​പ്പി​ൽ ജി​ല്ലാ ടീം ​ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ ഫു​ട്ബോ​ളി​ലും ക്രി​ക്ക​റ്റി​ലും ഒ​ട്ടേ​റെ കു​ട്ടി​ക​ൾ സാ​റി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ മി​ക​വു കാ​ട്ടി. മു​ത​ല​ക്കോ​ടം സ്കൂ​ളി​ൽ യു​പി വി​ഭാ​ഗ​വും പെ​ണ്‍​കു​ട്ടി​ക​ളു​മി​ല്ലാ​ത്ത​തി​നാ​ൽ എ​ട്ടാം​ത​രം മു​ത​ലു​ള്ള ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. കാ​യി​ക ഇ​ന​ങ്ങ​ളു​ടെ ബാ​ല പാ​ഠ​ങ്ങ​ൾ പോ​ലും പ​രി​ചി​ത​മി​ല്ലാ​ത്ത കു​ട്ടി​ക​ളെ​യാ​ണ് തീ​വ്ര പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജോ​ർ​ജ് സാ​ർ നേ​ട്ട​ങ്ങ​ൾ​ക്കു​ട​മയാക്കുന്നത് .