കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ള​വ​യ​ൽ വ​ള​ർ​ത്തു​മൃ​ഗ ച​ന്ത പ്ര​വ​ർ​ത്ത​നമാ​രം​ഭി​ക്കും
Monday, November 11, 2019 10:13 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ 1970 ക​ളി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച കാ​ള​വ​യ​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ള​ർ​ത്തു​മൃ​ഗ ച​ന്ത​യ്ക്ക് കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ​ജൻമമാ​കു​ന്നു. വെ​ങ്ങ​ല്ലൂ​ർ മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി പാ​ത​യി​ലു​ള്ള കാ​ഡ്സ് വി​ല്ലേ​ജ് സ്ക്വ​യ​ർ ഏ​രി​യ​യി​ലാ​ണ് വ​ള​ർ​ത്തു​മൃ​ഗ ച​ന്ത ആ​രം​ഭി​ക്കു​ന്ന​ത്.
14ന് ​രാ​വി​ലെ ആ​റി​ന് ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് എ​ല്ലാ വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ ആ​റു മു​ത​ൽ 10 വ​രെ പ്ര​വ​ർ​ത്തി​ക്കും. കി​ടാ​രി​ക​ൾ, എ​രു​മ, പോ​ത്ത,് ആ​ട,് കോ​ഴി, താ​റാ​വ്, അ​ല​ങ്കാ​ര പ​ക്ഷി​ക​ൾ, ഓ​മ​ന മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ എ​ല്ലാ​യി​നം വ​ള​ർ​ത്തു പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് തൊ​ടു​പു​ഴ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ർ​ഷ​ക​രു​ടെ​യും ഏ​റ്റ​വും വ​ലി​യ വി​പ​ണ​ന കേ​ന്ദ്ര​മാ​യി​രു​ന്നു തൊ​ടു​പു​ഴ​യി​ലെ കാ​ള​വ​യ​ൽ. ശ​നി​യാ​ഴ്ച​ക​ളി​ൽ വെ​ളു​പ്പി​ന് നാ​ലു മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഈ ​ച​ന്ത​യ്ക്ക് ഉ​ൾ​നാ​ടു​ക​ളി​ൽ നി​ന്നെ​ല്ലാം കാ​ള​യും പോ​ത്തും പ​ശു​വും ആ​ടും കോ​ഴി​യും എ​ല്ലാം കൈ​മാ​റ്റ​ത്തി​ന് എ​ത്തി​ച്ചി​രു​ന്നു. വി​പ​ണ​ന​ത്തോ​ടൊ​പ്പം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​യി​രു​ന്നു ഈ ​മാ​ർ​ക്ക​റ്റ്. കാ​ർ​ഷി​ക വി​ശേ​ഷ​ങ്ങ​ളും കൃ​ഷി മു​റ​ക​ളും വി​ത്തു​ക​ളും പ​ര​സ്പ​രം കൈ​മാ​റി​യി​രു​ന്ന ഈ ​വി​പ​ണ​ന​കേ​ന്ദ്രം ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സു​താ​ര്യ​ത​യും വി​ശ്വ​സ്ത​ത​യും നി​ല​നി​ൽ​ക്കു​ന്ന ആ ​പ​ഴ​യ വി​പ​ണ​ന രീ​തി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ക​ർ​ഷ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ച​ന്ദ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്കാ​ൻ പ​റ​ഞ്ഞു. വ​ലി​യ മൃ​ഗ​ങ്ങ​ൾ​ക്ക് 50 രൂ​പ​യും ഓ​മ​ന​മൃ​ഗ​ങ്ങ​ൾ​ക്ക് 25 രൂ​പ​യു​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.