പി​ക്ക​പ് വാ​ൻ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Tuesday, November 12, 2019 10:35 PM IST
അ​ടി​മാ​ലി: പി​ക്ക​പ് വാ​ൻ തോ​ട്ടി​ലേ​ക്കു​മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കു​രി​ശു​പാ​റ തോ​ട്ടി​ക്കാ​ട്ടി​ൽ മ​ണി​യു​ടെ മ​ക​ൻ മ​നു 30) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​നു ഓ​ടി​ച്ചി​രു​ന്ന പി​ക്ക​പ് വാ​ൻ പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പീ​ച്ചാ​ടു​നി​ന്നും മ​നു കു​രി​ശു​പാ​റ​ക്ക് വ​രു​ന്ന​തി​നി​ടെ കു​രി​ശു​പാ​റ​യ്ക്കും ശ്രീ ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു​മി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
രാ​ത്രി​യാ​യ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്ന​വി​വ​രം വൈ​കി​യാ​ണ് പ​രി​സ​ര​വാ​സി​ക​ൾ അ​റി​ഞ്ഞ്. വി​വ​ര​മ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും വാ​ഹ​നം പാ​തി വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഓ​ടി​ക്കൂ​ടി​യ​വ​ർ​ചേ​ർ​ന്ന് മ​നു​വി​നെ വാ​ഹ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ്: ശോ​ഭ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഞ്ചു, മാ​യ.