മികച്ച സമയവുമായി അഞ്ജന ബിൻസ
Wednesday, November 13, 2019 10:18 PM IST
മു​ത​ല​ക്കോ​ടം: ജം​പി​ഗ് പി​റ്റി​ൽ ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ക​ഞ്ഞി​ക്കു​ഴി പു​ന്ന​യാർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ അ​ഞ്ജ​ന ബി​ൻ​സ. 8.99 മീ​റ്റ​ർ താ​ണ്ടി ജൂ​നി​യ​ർ പെ​ണ്‍ വി​ഭാ​ഗം ട്രി​പ്പി​ൾ ജം​പി​ൽ ഒ​ന്നാ​മ​താ​യ​പ്പോ​ൾ അ​ത് ഇ​തു​വ​രെ താ​ണ്ടി​യ​തി​ൽ മി​ക​ച്ച ദൂ​ര​മാ​യി. ഇ​തി​നു പു​റ​മെ നൂ​റു​മീ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു.
ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഞ്ജ​ന, ക​ഞ്ഞി​ക്കു​ഴി ചാ​ത്ത​മ​ഠ​ത്തി​ൽ ബി​ൻ​സ്- ഷി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കാ​യി​കാ​ധ്യാ​പി​ക നൈ​സി ജോ​സ​ഫാ​ണ് പ​രി​ശീ​ല​ക.

ക്രോ​സ് ക​ണ്‍​ട്രി​യി​ൽ അ​ജി​ത്ത്

മു​ത​ല​ക്കോ​ടം: ക്രോ​സ് ക​ണ്‍​ട്രി​യി​ൽ കെ. ​അ​ജി​ത്തി​ന്‍റെ ജൈ​ത്രാ​ത്ര. നെ​ടു​ങ്ക​ണ്ടം ഡി​എ​സ്എ​യു​ടെ താ​ര​മാ​യ അ​ജി​ത്ത് 18.49 സെ​ക്ക​ന്‍റു​കൊ​ണ്ടാ​ണ് ക്രോ​സ് ക​ണ്‍​ട്രി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പു​ത്ത​ൻ​പു​റ്റ കൃ​ഷ്ണ​ൻ കു​ട്ടി - രാ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഇ​തേ ഇ​ന​ത്തി​ൽ ഡി​എ​സ്എ​യി​ലെ എ​സ്.​എം.​ഹ​രി​ദാ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. 19.50 സെ​ക്ക​ന്‍റാ​ണ് സ​മ​യം. എ.​ആ​ർ. സൂ​ര​ജാ​ണ് പ​രി​ശീ​ല​ക​ൻ.

റെ​ജി ഇ​ട്ടൂ​പ്പി​ന്‍റെ ശി​ഷ്യ​ന്
ഡി​സ്ക​സ് ത്രോ​യി​ൽ സ്വ​ർ​ണം

മു​ത​ല​ക്കോ​ടം: കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മാ​ങ്ക​ട​വ് കാ​ർ​മ​ൽ മാ​താ സ്കൂ​ളി​ലെ പ​രി​ശീ​ല​ക​നു​മാ​യ റെ​ജി ഇ​ട്ടൂ​പ്പി​ന്‍റെ ശി​ഷ്യ​നാ​യ എ​ൽ​ദോ​സ് ബി​ജോ​യും സ​ബ് ജൂ​ണി​യ​ർ ബോ​യി​സ് ഡി​സ്ക​സ് ത്രോ​യി​ൽ എ​തി​രാ​ളി​ക​ളെ കീ​ഴ​ട​ക്കി.
28.42 മീ​റ്റ​ർ പാ​യി​ച്ചാ​യി​രു​ന്നു എ​ൽ​ദോ​സി​ന്‍റെ വി​ജ​യം. മൂ​ഴി​ക്ക​ൽ ബി​ജോ​യി - ബ്രൈ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ജൂ​ണി​യ​ർ ഗേ​ൾ​സി​ൽ രാ​ജാ​ക്കാ​ട് ജി​എ​ച്ച്എ​സ്എ​സി​ലെ രാ​ഖി​ൻ മ​രി​യ​യാ​ണ് ജേ​താ​വ്.