ഇ​വ​ർ മേ​ള​യി​ലെ സു​വ​ർ​ണ താ​ര​ങ്ങ​ൾ...
Wednesday, November 13, 2019 10:20 PM IST
മു​ത​ല​ക്കോ​ടം: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മൂ​ന്നി​ന​ങ്ങ​ളി​ൽ സ്വ​ർ​ണം നേ​ടി നാ​ലു​പേ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി.
ജൂ​ണി​യ​ർ ബോ​യി​സി​ൽ 800, 1500, 3000 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ നെ​ടു​ങ്ക​ണ്ടം ഡി​എ​സ്എ​യി​ലെ അ​ഭി​ഷേ​ക് ജോ​ണ്‍ മാ​ത്യു, സീ​നി​യ​ർ ഗേ​ൾ​സി​ൽ 1500, 800, 400 മീ​റ്റ​റി​ൽ മ​ത്സ​രി​ച്ച് വി​ജ​യ​കി​രീ​ടം ചൂ​ടി​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ സൂ​സ​ൻ ജോ​സ​ഫ്, സീ​നി​യ​ർ ബോ​യി​സ് 100, 200, 400 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും 4 x 100 റി​ലേ​യി​ൽ അ​ടി​മാ​ലി സ​ബ് ജി​ല്ല​യ്ക്ക് വേ​ണ്ടി ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ലെ അം​ഗ​വു​മാ​യ എ​ൻ​ആ​ർ സി​റ്റി സ്കൂ​ളി​ലെ ആ​ൽ​ബ​ർ​ട്ട് ജെ​യിം​സ് പൗ​ലോ​സ്, സീ​നി​യ​ർ ഗേ​ൾ​സി​ൽ 100,400 മീ​റ്റ​ർ, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ലും 4 x 100 മീ​റ്റ​ർ റി​ലേ​യി​ൽ ക​ട്ട​പ്പ​ന സ​ബ്് ജി​ല്ല​യ്ക്ക് വേ​ണ്ടി ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ സ്നേ​ഹ ജോ​ളി എ​ന്നി​വ​രാ​ണ് കാ​യി​ക​മേ​ള​യി​ലെ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​രാ​യി തി​ള​ങ്ങി​യ​ത്. ഇവരുടെ നേട്ടം റവന്യൂ ജില്ലയ്ക്കെന്ന പോലെ സ്കൂളിനും അഭിമാനമായി.