മു​ല്ല​ക്കാ​ന​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണ​ പ​ര​ന്പ​ര
Saturday, November 16, 2019 11:51 PM IST
രാ​ജാ​ക്കാ​ട്: മു​ല്ല​ക്കാ​നം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണം. മൂ​ന്ന് ക​ട​ക​ളി​ലും ക​ള്ള് ഷാ​പ്പി​ലും നി​ന്നാ​യി പ​ണ​വും വ​സ്ത്ര​വും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​പ​ഹ​ര​ണ​മാ​ണ് ന​ട​ന്ന​ത്. അ​ന്പാ​ടി ഹോ​ട്ട​ൽ, സ്റ്റേ​ഷ​ന​റി​ക്ക​ട, ത​യ്യ​ൽ​ക്ക​ട,ക​ള്ള് ഷാ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.​

ഹോ​ട്ട​ൽ അ​ന്പാ​ടി​യു​ടെ പി​ന്നി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് ഉ​ള്ളി​ൽ ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലാ​യി​ര​ത്തോ​ളം രൂ​പ അ​പ​ഹ​രി​ച്ചു. തു​ട​ർ​ന്ന് ക​ട​യു​ടെ പ​ല​ക​കൊ​ണ്ടു​ള്ള ഭി​ത്തി കു​ത്തി​ത്തു​റ​ന്ന് തൊ​ട്ട​ടു​ത്ത മു​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​യ്യ​ൽ​ക്ക​ട​യി​ൽ പ്ര​വേ​ശി​ക്കു​ക​ക​യും ത​യ്ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ചി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ളും ത​യ്യ​ൽ മെ​ഷീ​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു.

ഈ ​മു​റി​യു​ടെ പ​ല​ക​കൊ​ണ്ടു​ള്ള മ​റ പൊ​ളി​ച്ചാ​ണ് തൊ​ട്ട​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​ന​റി​ക്ക​ട​യി​ലേ​ക്ക് ക​ട​ന്ന​ത്. മു​ക​ളി​ൽ നി​ന്നും ഉ​ള്ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​സ്റ്റാ​റ്റ് മെ​ഷീ​ൻ ച​വി​ട്ടേ​റ്റ് ത​ക​ർ​ന്നു. സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. 50000-ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ക​ള്ളു​ഷാ​പ്പി​ൽ ക​ട​ന്ന സം​ഘം ഇ​റ​ച്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ക​ഴി​ച്ച ശേ​ഷ​മാ​ണ് സ്ഥ​ലം വി​ട്ട​ത്. അ​ർ​ധരാ​ത്രി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ത്രി 11 വ​രെ ഹോ​ട്ട​ലി​ൽ ഉ​ട​മ സ​ന്തോ​ഷ് ഉ​ണ്ടാ​യി​രു​ന്നു. ക​ട അ​ട​ച്ച് മ​ട​ങ്ങി​യ ശേ​ഷം പു​ല​ർ​ച്ചെ എ​ത്തി ക​ട തു​റ​ന്ന​പ്പോ​ളാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​ൻ ത​ന്നെ രാ​ജാ​ക്കാ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ചു. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ എ​ത്തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മോ​ഷ​ണ പ​ര​ന്പ​ര​യി​ൽ രാ​ജാ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​ശ​ങ്ക അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.