റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ 20 മി​നി​റ്റ് പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ചു
Monday, November 18, 2019 10:33 PM IST
നെ​ടു​ങ്ക​ണ്ടം: ക​ൽ​കൂ​ന്ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ ഓ​ഫീ​സി​ൽ അ​ക്ര​മം ന​ട​ത്തി​യ​തി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​നും ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യും 20 മി​നി​റ്റ് പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ൽ​കൂ​ന്ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷാ​ജി ജോ​സ​ഫ് സി​പി​ഐ​യു​ടെ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ അ​ജീ​ഷ് മു​തു​കു​ന്നേ​ലി​നോ​ട് കൈ​ക്കൂ​ലി ചോ​ദി​ച്ച​താ​യി ആ​രോ​പി​ച്ച് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പോ​ക്കു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​ധ​ന യു​വാ​വി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വി​ല്ലേ​ജ് ഓ​ഫി​സി​ൽ​നി​ന്നും ന​ൽ​കു​ന്നി​ല്ലെ​ന്ന​റി​ഞ്ഞാ​ണ് പ​ഞ്ചാ​യ​ത്തം​ഗം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​ത്.
വൈ​കു​ന്നേ​രം നാ​ലോ​ടെ പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു​ക​യും ക​സേ​ര അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ര​മ​ത്തി​നി​ടെ ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ളും പ്ര​വ​ർ​ത്ത​ക​ർ വാ​രി​വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഇ​ന്ന​ലെ രാ​വി​ലെ 10 നും ​എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​നും 20 മി​നി​റ്റു​വീ​തം പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.
അ​ജീ​ഷി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും വ​സ്തു​വി​ന്‍റെ മൂ​ന്നാ​ധാ​രം ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ലാ​ണ് യു​വാ​വി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ വൈ​കി​യ​തെ​ന്നു​മാ​ണ് വി​ല്ലേ​ജ് ഓ​ഫി​സ് അ​ധി​കൃ​ത​രു​ടെ വീ​ശ​ദീ​ക​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മു​ന്നാ​ധാ​രം യു​വാ​വ് ഹാ​ജ​രാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12.30-ഓ​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ​ത്തി മ​ന​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
ക​സേ​ര ത​ക​ർ​ത്ത വി​വ​രം വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​ൻ ത​ഹ​സി​ൽ​ദാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ താ​ൻ ര​ണ്ടു​ദി​വ​സ​മാ​യി അ​വ​ധി​യി​ലാ​ണെ​ന്നും തി​രി​ച്ചെ​ത്തി​യാ​ൽ ഉ​ട​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.