തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യോ​ടു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​ഗ​ണ​ന മാ​റ​ണം: ഡീ​ൻ
Tuesday, November 19, 2019 10:31 PM IST
തൊ​ടു​പു​ഴ: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീയ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യോ​ടു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ വി​രു​ദ്ധ സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ലോ​ക്സ​ഭ​യി​ൽ ശൂ​ന്യ​വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ദ്ധ​തി​യും ഇ​ന്നേ വ​രെ രാ​ജ്യം ക​ണ്ട​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹ്യ​ക്ഷേ​മ​പ​ദ്ധ​തി​യു​മാ​ണി​ത്.

ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി കേ​ര​ള​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വേ​ത​നം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ മാ​ത്രം നി​ല​വി​ൽ 2.06 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ജൂ​ലൈ മു​ത​ൽ 59 കോ​ടി രൂ​പ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​പ്ര​ശ്ന​ത്തി​ൽ ഗൗ​ര​വ​മാ​യി ഇ​ട​പെ​ടാ​ത്ത​തു​മൂ​ലം സാ​മൂ​ഹി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും ഏ​റെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല​യി​ലെ പാ​വ​പ്പെ​ട്ട​വ​രും ഗ്രാ​മീ​ണ ജ​ന​ത​യും ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വേ​ത​നം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ന​രേ​ന്ദ്ര​സിം​ഗ് തോ​മ​റി​നോ​ട് ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.