ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ സം​ഘ​ർ​ഷം
Tuesday, November 19, 2019 10:31 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ സം​ഘ​ർ​ഷം. ബി​ജെ​പി നേ​താ​വി​നും മ​ക​നും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ബി​ജെ​പി ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ച​തു​രം​ഗ​പാ​റ ച​ന്ദ്ര​വി​ലാ​സം ജ​യ​കു​മാ​ർ(57), മ​ക​ൻ വി​ഷ്ണു(24) എ​ന്നി​വ​രെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ജ​യ​കു​മാ​റി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ലെ​ത്തി​യ ജ​യ​കു​മാ​റി​നെ ക​ന്പി​വ​ടി​യും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഒ​രു​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട് ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ മ​ക​ൻ ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ​യും ആ​ക്ര​മി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ ജ​യ​കു​മാ​റി​ന്‍റെ ക​ണ്ണി​നും ത​ല​യ്ക്കും പ​രി​ക്കു​ണ്ട്. വി​ഷ്ണു​വി​ന്‍റെ കൈ​യ്ക്കും ക​ഴു​ത്തി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​ന് പ​ങ്കി​ല്ലെ​ന്ന് ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​പി. സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. വ​സ്തു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.