കെ ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം; തൊ​ടു​പു​ഴ- മൂ​വാ​റ്റു​പു​ഴ -കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് പൂ​ർ​ണ​മാ​യും നി​ല​ച്ചു
Tuesday, November 19, 2019 10:35 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി​യ്ക്കു ലാ​ഭം നേ​ടി​ക്കൊ​ടു​ക്കു​ന്ന ചെ​യി​ൻ സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ലാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും പൂ​ർ​ണ​മാ​യി നി​ല​ച്ചു. പ​ത്തു സ​ർ​വീ​സു​ക​ളാ​ണ് ഈ ​റൂ​ട്ടി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഏ​ഴു സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് തു​ട​ങ്ങാ​നാ​യ​ത്. ഇ​ന്ന​ലെ ഏ​ഴു സ​ർ​വീ​സു​ക​ളും റ​ദ്ദു ചെ​യ്ത​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ പൂ​ർ​ണ​മാ​യും നി​ല​ച്ച​ത്. സ​ർ​വീ​സു​ക​ൾ ലാ​ഭ​ക​ര​മാ​യി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ബ​സും ജീ​വ​ന​ക്കാ​രു​മി​ല്ലെ​ന്ന കാ​രണം ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്ത​ലാ​ക്കി​യ​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ ബ​സ് ലോ​ബി​യു​ടെ ഇ​ട​പെ​ട​ലാ​ണ് സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം.

കെ ​എ​സ്ആ​ർ​ടി​സി​യെ ലാ​ഭ​ക​ര​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളും മ​റ്റും വെ​ട്ടി​ക്കു​റ​ച്ച് കൂ​ടു​ത​ൽ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. എം​സി റോ​ഡ്, കെ.​കെ.​റോ​ഡ് എ​ന്നീ പാ​ത​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി -മൂ​വാ​റ്റു​പു​ഴ ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്.​സ്വ​കാ​ര്യ ബ​സു​ക​ൾ കു​ത്ത​ക​യാ​ക്കി മത്സരി​ച്ച് ഓ​ടി​യി​രു​ന്ന റൂ​ട്ടി​ൽ കെഎസ്ആ​ർ​ടി​സി അ​ര​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ലാ​ഭ​ക​ര​മാ​യി മാ​റി​യി​രു​ന്ന സ​ർ​വീ​സു​ക​ളാ​ണ് മു​ട​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ തീ​ർ​ഥാ​ട​ക​ർ​ക്കും ഈ ​സ​ർ​വീ​സു​ക​ൾ ഗു​ണ​ക​ര​മാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ വ​ഴി​യെ​ത്തു​ന്ന​വ​ർ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി എ​രു​മേ​ലി​ക്ക് പോ​കാ​ൻ എ​ളു​പ്പ മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​സ​ർ​വീ​സു​ക​ൾ. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​തോ​ടെ കോ​ട്ട​യം -കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി​യാ​ണ് തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന​ത്. ഇ​തി​നു പു​റ​മെ ചെ​യി​ൻ സ​ർ​വീ​സു​ക​ളെ പ​തി​വാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​രും ബ​സ് കാ​ത്തു നി​ന്ന് ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി. നി​ല​വി​ൽ തൊ​ടു​പു​ഴ ഡി​പ്പോ​യി​ലെ 18 ബ​സു​ക​ൾ ഗാ​രേ​ജി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യ്ക്കാ​യി ക​യ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഒ​രെ​ണ്ണം വൈ​ക്കം ഡോ​ക്കി​ലും ക​ട്ട​പ്പു​റ​ത്താ​ണ്. അ​ഞ്ചു ബ​സു​ക​ൾ പ​ന്പാ സ​ർ​വീ​സി​നാ​യി കൊ​ണ്ടു പോ​യി. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും കാ​ര​ണ​മാ​ണ് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ ജീ​വ​ന​ക്കാ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചി​ച്ചു​ണ്ട്. എ​ന്നാ​ൽ ലാ​ഭ​ക​ര​മ​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ ഓ​ടി​ച്ച് കോ​ർ​പ​റേ​ഷ​ന് ന​ഷ്ടം വ​രു​ത്തു​ന്പോ​ഴാ​ണ് മി​ക​ച്ച വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന ചെ​യി​ൻ സ​ർ​വീ​സു​ക​ൾ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് ലോ​ബി​യാ​ണ് കെ ​എ​സ്ആ​ർ​ടി​സി​യു​ടെ മു​ന്പേ സ​മ​യ​ക്ര​മം തെ​റ്റി​ച്ചോ​ടി​യും മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും സ​ർ​വീ​സു​ക​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെത​ന്നെ ആ​രോ​പ​ണ​മ​യു​ർ​ന്നി​രു​ന്നു. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ല സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളും പു​റ​ത്തു വ​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം വാ​ങ്ങി ചി​ല സ്വ​കാ​ര്യ ബ​സു​കാ​രെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് കെഎ​സ്ആ​ർ​ടി​സി ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​ം ആരംഭിച്ചേക്കുമെന്നാണ് സൂചന.