തോ​ട്ടം - പു​ര​യി​ടം വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Tuesday, November 19, 2019 10:39 PM IST
മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ന​ച്ചി​ൽ താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന തോ​ട്ടം - പു​ര​യി​ടം വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം ന​ട​പ്പി​ലാ​ക്കി​യ​തി​നു ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ന​ച്ചി​ൽ താ​ലൂ​ക്കു​ക​ളി​ൽ വ​ൻ തോ​തി​ൽ വ​സ്തു കൈ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ട്. ര​ജി​സ്ട്രേ​ഷ​ൻ, പോ​ക്കു​വ​ര​വ് ഇ​ന​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​ർ​ക്കാ​ർ വാ​ങ്ങി​യി​ട്ടു​മു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​തി​നു ശേ​ഷം പു​ര​യി​ട​മെ​ന്ന​ത് തോ​ട്ട​മെ​ന്ന ഗ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് അ​നീ​തി​യാ​ണ്. വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്ക് ക്ര​യ​വി​ക്ര​യ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​വാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​മ്പോ​ൾ ഇ​തേ ആ​നു​കൂ​ല്യം ക​ർ​ഷ​ക​ർ​ക്കോ സാ​ധാ​ര​ണ ജ​ന​ത്തി​നോ ല​ഭി​ക്കു​ന്നി​ല്ല.

മു​ൻ കാ​ല​ങ്ങ​ളി​ൽ റ​വ​ന്യു, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പു​ക​ൾ ഏ​കോ​പ​ന​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​യി കാ​ല​ങ്ങ​ളാ​യി പു​ര​യി​ടം എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന സ്ഥ​ല​ങ്ങ​ൾ ഉ​ട​മ​ക​ളു​ടെ ആ​ക്ഷേ​പം കേ​ൾ​ക്കാ​തെ തോ​ട്ടം എ​ന്നാ​ക്കി​യ​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ൽ​കു​ന്ന വ്യ​ക്തി നി​യ​മ​ങ്ങ​ളെ മ​റി​ക​ട​ക്ക​ലാ​ണ്.

കെ​എ​ൽ​ആ​ർ ആ​ക്ട് പ്ര​കാ​രം വ​സ്തു മു​റി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യാ​ൽ ഇ​ത് ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക നി​യ​മം ഇ​ല്ലെ​ന്നി​രി​ക്കെ പോ​ക്കു​വ​ര​വ് ന​ട​ത്തു​ന്ന​തി​നും വീ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പെ​ർ​മി​റ്റ് റ​വ​ന്യു പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ന​ൽ​ക​ണം. കാ​ഞ്ഞി​ര​പ്പ​ള്ളി, മീ​ന​ച്ചി​ൽ താ​ലൂ​ക്കു​ക​ളി​ലെ തോ​ട്ടം- പു​ര​യി​ട വി​ഷ​യ​ത്തി​ൽ റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി​യ അ​ദാ​ല​ത്ത് പ്ര​ഹ​സ​ന​മാ​യി മാ​റു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ര​ജി​ട്രേ​ഷ​ൻ ഇ​ന​ത്തി​ൽ വാ​ങ്ങി​യ സ​ർ​ക്കാ​രി​ന് ഇ​ത് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​ര​ൻ ക​ഷ്ട​പ്പെ​ട്ട് വാ​ങ്ങു​ന്ന ഭൂ​മി​യി​ൽ വീ​ടു​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​ക്കാ​ത്ത റ​വ​ന്യു വ​കു​പ്പി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​നം തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലാ​യെ​ങ്കി​ൽ ഈ ​പ്ര​ശ്ന​ത്തി​ൽ ഇ​ര​ക​ളാ​യ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​വ​രോ​ടൊ​പ്പം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​സ്. രാ​ജു, ബി. ​ജ​യ​ച​ന്ദ്ര​ൻ, ബോ​ബി കെ. ​മാ​ത്യു, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, ടി.​ടി. സാ​ബു, ടി.​സി രാ​ജ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.