വൃ​ത്തി​ക്ക് കേ​ര​ള​ത്തി​ൽനി​ന്നു പ​ത്ത് സ്കൂ​ളുകൾ; അ​തി​ലൊ​ന്ന് എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ്
Tuesday, November 19, 2019 10:39 PM IST
എ​രു​മേ​ലി: ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട 180 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം ന​ട​ത്തു​ന്ന പ്ര​ത്യേ​ക ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്കാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത പ​ത്ത് സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്ന് എ​രു​മേ​ലി സെ​ന്‍റ് തോ​മ​സ്. ഒ​പ്പം പ​ദ്ധ​തി​യി​ലെ 180 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്ന് എ​രു​മേ​ലി​യും.

ഈ ​നേ​ട്ടം അ​ഭി​മാ​ന​മാ​വു​ക​യാ​ണ് എ​രു​മേ​ലി​ക്കും സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​നും.
ഇ​ന്നു രാ​വി​ലെ പ​ത്തി​ന് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗോ​വ​യി​ലെ നാ​ഷണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സി​ന്‍റെ നോ​ഡ​ൽ ഓ​ഫീ​സ​ർ പ്ര​ഫ. സു​ധീ​ഷ്‌​ണ ബാ​ബു, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട 180 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​വി​ട​ങ്ങ​ളി​ൽ വൃ​ത്തി​യു​ള്ള ഭാ​ര​തം എ​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സ്വ​ച്ഛ​താ ആ​ക‌്ഷ​ൻ പ്ലാ​ൻ അ​ഥ​വാ സാ​പ്. എ​രു​മേ​ലി കൂ​ടാ​തെ കേ​ര​ള​ത്തി​ൽ ഗു​രു​വാ​യൂ​ർ, ഫോ​ർ​ട്ട് കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം, ഭ​ര​ണ​ങ്ങാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ൽ. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഇ​ന്ന​ലെ സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. ഇ​ന്ന് പൂ​ർ​ത്തി​യാ​കും.

പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളെ വൃ​ത്തി​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ അ​വ​ബോ​ധം ന​ൽ​കു​ക​യാ​ണ് ആ​ദ്യ ഘ​ട്ടം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സ്കൂ​ളി​ൽ ക്ലീ​ൻ ഇ​ന്ത്യ എ​ന്ന വി​ഷ​യ​ത്തി​ൽ ചി​ത്ര​ര​ച​ന, പ്ര​സം​ഗം, മു​ദ്രാ​വാ​ക്യം എ​ന്നി​വ​യി​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് ശു​ചി​ത്വ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം, മാ​ജി​ക് ഷോ, ​തെ​രു​വു​നാ​ട​കം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​വും. വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​ണ് ര​ണ്ടാം ഘ​ട്ടം.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ മ​ധ്യ​പ്ര​ദേ​ശ് ആ​സ്ഥാ​ന​മാ​യ ടൂറി​സം പ​ഠ​ന-​ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന സ്ഥാ​പ​നം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്‌​മെ​ന്‍റ്, ജ​ല​വി​നോ​ദ കാ​യി​ക ഇ​ന​ങ്ങ​ളു​ടെ ദേ​ശീ​യ ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന ഏ​ജ​ൻ​സി​യാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ സ്പോ​ർ​ട്സ് എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

ടൂ​റി​സ്റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ പൈ​തൃ​കം കാ​ത്തു സൂ​ക്ഷി​ക്കു​ക, വൃ​ത്തി​യാ​യും വെ​ടി​പ്പാ​യും സൂ​ക്ഷി​ക്കു​ന്നു എ​ന്നു​റ​പ്പാ​ക്കു​ക, ടൂ​റി​സ്റ്റു​ക​ളെ അ​തി​ന് പ്രേ​രി​പ്പി​ക്കു​ക, ക​ട​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​കൃ​തി​ക്ക് കോ​ട്ടം ത​ട്ടാ​നി​ട​യു​ള്ള വ​സ്തു​ക്ക​ൾ സാ​ധ്യ​മാ​യി​ട​ത്തോ​ളം ഒ​ഴി​വാ​ക്കു​വാ​ൻ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​ങ്ങ​നെ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ് "സാ​പ്'.

കേ​ന്ദ്ര മാ​ന​വ ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ദ്യാ​ല​യ നി​ർ​മാ​ണ ഫ​ണ്ട് ല​ഭി​ച്ച കേ​ര​ള​ത്തി​ലെ ചു​രു​ക്കം സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ സെ​ന്‍റ് തോ​മ​സി​ൽ സ്വ​ഛ് വി​ദ്യാ​ല​യ് പു​ര​സ്കാ​രം 2017 ന്‍റെ ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ 86 ശ​ത​മാ​നം പോ​യി​ന്‍റു​ക​ളോ​ടെ ഫോ​ർ സ്റ്റാ​ർ റേ​റ്റിം​ഗ് നേ​ടി​യി​രു​ന്നു. ശു​ദ്ധ​ജ​ല ല​ഭ്യ​ത, അ​തു​പ​യോ​ഗി​ക്ക​ുന്ന​തി​ൽ കു​ട്ടി​ക​ൾ പു​ല​ർ​ത്തു​ന്ന പെ​രു​മാ​റ്റ മ​ര്യാ​ദ​ക​ൾ എ​ന്നി​വ​യ്ക്ക് ഫൈ​വ് സ്റ്റാ​ർ റേ​റ്റിം​ഗും ശു​ചി​മു​റി​ക​ൾ, അ​വ​യു​ടെ ശു​ചി​ത്വം, പ​രി​പാ​ല​നം എ​ന്നി​വ​യ്ക്ക് ഫോ​ർ സ്റ്റാ​ർ റേ​റ്റിം​ഗു​മാ​ണ് നേ​ടി​യ​ത്.