ബ​സ് കാ​ത്തി​രു​പ്പു കേ​ന്ദ്ര​ത്തി​ൽ മ​ദ്യ​പ​ൻ​മാ​ർ കു​ടി​യി​രി​ക്കു​ന്നു
Wednesday, November 20, 2019 10:15 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡ് വീ​ണ്ടും മ​ദ്യ​പ​രു​ടെ താ​വ​ള​മാ​കു​ന്നു. ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ കി​ട​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പാ​ണ് നെ​ടു​ങ്ക​ണ്ടം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​രി​ച്ച​ത്.
നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡാ​ണ് പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ലേ​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പു​വ​രെ ശോ​ച​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വെ​യി​റ്റിം​ഗ് ഷെ​ഡ്. മ​ദ്യ​പ​ൻ​മാ​ർ ഇ​വി​ടെ ത​ന്പ​ടി​ക്കു​ക​യും വൃ​ത്തി​കേ​ടാ​ക്കു​ക​യും ചെ​യ്ത​തു​മൂ​ലം ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് കെ​ട്ടി​ടം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​രു​ന്നു. ചു​വ​രു​ക​ളും വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ശൂ​ചീ​ക​ര​ണ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡ് ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കി​യ​ത്. കു​ട്ടി​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം പ​ണി​പ്പെ​ട്ട് കെ​ട്ടി​ടം ശു​ചീ​ക​രി​ക്കു​ക​യും പു​തി​യ പെ​യി​ന്‍റ് ന​ൽ​കി മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വെ​യി​റ്റിം​ഗ് ഷെ​ഡ് ശു​ചീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത​ന്നെ വീ​ണ്ടും മ​ദ്യ​പ​ൻ​മാ​ർ ഇ​വി​ടം കൈ​യ​ട​ക്കി.
പു​രു​ഷ​ൻ​മാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​ത്ത് പ​ല​പ്പോ​ഴും മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ലു​ള്ള​വ​ർ ഇ​രി​പ്പു​ണ്ടാ​വും. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ വ്യ​ക്തി വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ വീ​ഴു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീസ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.