അ​ന​ധി​കൃ​ത കാ​ർ​ഡു​ക​ൾവ​ഴി റേ​ഷ​ൻ വാ​ങ്ങി​യ​വ​രി​ൽനി​ന്നു പി​ഴ​യീ​ടാ​ക്കി
Wednesday, November 20, 2019 10:19 PM IST
തൊ​ടു​പു​ഴ : താ​ലൂ​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി എ​എ​വൈ(​മ​ഞ്ഞ), പി​എ​ച്ച്എ​ച്ച് (പി​ങ്ക്) റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ കാ​ർ​ഡു​ട​മ​ക​ളി​ൽ നി​ന്നും 5819 രൂ​പ പി​ഴ​യീ​ടാ​ക്കി.
അ​ന​ധി​കൃ​ത​മാ​യി എ​എ​വൈ, പി​എ​ച്ച്എ​ച്ച് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളും മ​റ്റ് സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും കൈ​പ്പ​റ്റു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ താ​ലൂ​ക്ക് ത​ല​ത്തി​ൽ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​ത് കു​റ്റ​കര​മാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ഉ​ള്ള​വ​ർ മാ​ത്ര​മേ ഇ​ത്ത​രം കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ച് ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റാ​വു എ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട അം​ഗ​ങ്ങ​ൾ ഇ​നി​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ സ​പ്ലൈ ആ​ഫീ​സ്, റേ​ഷ​ൻ ക​ട​ക​ൾ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ന​വം​ബ​ർ 30 ന​കം ആ​ധാ​ർ ലി​ങ്ക് ചെ​യ്യേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൂ​ടാ​തെ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​ക​ളി​ൽ ഒ​രം​ഗം മാ​ത്ര​മു​ള്ള​വ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ മു​ഖേ​ന റേ​ഷ​ൻ ക​ട​യി​ലോ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലോ വി​വ​രം അ​ടി​യ​ന്തി​ര​മാ​യി അ​റി​യി​ക്ക​ണം.