ശ​ന്പ​ളം മു​ട​ങ്ങു​ന്ന​തി​നെ​തി​രേ മൃ​ത​ദേ​ഹ സ​മ​രം
Wednesday, November 20, 2019 10:19 PM IST
ക​ട്ട​പ്പ​ന: കെഎ​സ്ആ​ർ​ടി​സി​യി​ൽ മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ ​എ​സ്ടി​സി​ഡ​ബ്ല്യു (ഐ​എ​ൻ​ടി​യു​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹ സ​മ​രം ന​ട​ത്തി. കെ ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. മാ​ത്യു​വാ​ണ് പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹ​മാ​യ​ത്.
ക​ഴി​ഞ്ഞ​മാ​സ​ത്തെ ശ​ന്പ​ളം 51 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും മു​ഴു​വ​നാ​യി ന​ൽ​കി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ​പേ​രി​ൽ ജീ​വ​ന​ക്കാ​ർ ഹൃ​ദ​യം​പൊ​ട്ടി മ​രി​ക്കു​ക​യാ​ണെ​ന്നും മാ​ത്യു ആ​രോ​പി​ച്ചു.

കാ​യ​ക​ൽ​പ്പ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി

തൊ​ടു​പു​ഴ: കാ​യ​ക​ൽ​പ്പ് - 2018 അ​വാ​ർ​ഡ് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യ്ക്ക് ല​ഭി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തി​യേ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യി​ൽ നി​ന്നും അ​ധി​കൃ​ത​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.​ശു​ചി​ത്വ​ത്തെ​യും രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
മൂ​ന്ന് ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ട്രോ​ഫി​യുമാ​ണ് പു​ര​സ്കാ​രം.