ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു
Friday, November 22, 2019 10:30 PM IST
തൊ​ടു​പു​ഴ: ബ​ത്തേ​രി​യി​ൽ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നു സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്. പ​രി​ശോ​ധ​ന ഇ​ന്നു പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

തേ​നീ​ച്ച വ​ള​ർ​ത്ത​ൽ ച​ർ​ച്ച

കോ​ട്ട​യം: തേ​നീ​ച്ച ക​ർ​ഷ​ക​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും കു​മ​ളി ഫി​ലി​പ്സ് നാ​ച്ചു​റ​ൽ ഹ​ണീ ആ​ൻ​ഡ് ബീ ​ഫാം മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫി​ലി​പ്പ​ച്ച​ൻ വ​ട്ടം​തൊ​ട്ടി​യി​ലു​മാ​യി തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ 5.30 വ​രെ ദ​ർ​ശ​ന ടി​വി​യു​ടെ വി​രു​ന്ന് എ​ന്ന പ്രോ​ഗ്രാ​മി​ൽ കാ​ണാം. ഫോ​ൺ-9961462885, 9744413142.