ക​ട്ട​പ്പ​ന ഫെ​സ്റ്റ്: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, December 7, 2019 10:58 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫെ​സ്റ്റ് 2019-ന്‍റെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. 18-ന് ​വൈ​കു​ന്നേ​രം ആ​രം​ഭി​ക്കു​ന്ന ഫെ​സ്റ്റ് 2020 ജ​നു​വ​രി ഒ​ന്നി​നു സ​മാ​പി​ക്കും.സെ​മി​നാ​റു​ക​ൾ, ക​ലാ​മ​ത്സ​ര​ങ്ങ​ൾ, കാ​ർ​ഷി​ക വി​ള പ്ര​ദ​ർ​ശ​നം, ഫു​ഡ് കോ​ർ​ട്ട്, അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ക​ട്ട​പ്പ​ന ഫെ​സ്റ്റി​നു രൂ​പം​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 18-ന് ​വൈ​കു​ന്നേ​രം സാം​സ്കാ​രി​ക റാ​ലി​യോ​ടെ ഫെ​സ്റ്റി​നു തു​ട​ക്ക​മാ​കും.

മ​ന്ത്രി എം.​എം. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ​മാ​രാ​യ ഇ.​എം. ആ​ഗ​സ്തി, തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യു​മാ​ണ് സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ച​ത്. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ചെ​യ​ർ​മാ​നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ലൂ​സി ജോ​യി, വി.​ആ​ർ. സ​ജി, എം.​കെ. തോ​മ​സ്, പി.​കെ. ഗോ​പി എ​ന്നി​വ​ർ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​ണ്. ജോ​ണി കു​ളം​പ​ള്ളി ജ​ന​റ​ൽ ക​ണ്‍​വീ​ന​റും മ​നോ​ജ് എം. ​തോ​മ​സ്, എം.​സി. ബി​ജു എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രു​മാ​ണ്. ഗി​രീ​ഷ് മാ​ലി​യി​ൽ, സി.​കെ. മോ​ഹ​ന​ൻ, പി.​ആ​ർ. ഗ​ണേ​ഷ് എ​ന്നി​വ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​ണ്.

മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ ചെ​യ​ർ​മാ​ൻ​മാ​രാ​യും വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, സാം​സ്കാ​രി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ ക​ണ്‍​വീ​ന​ർ​മാ​രാ​യും എ​ട്ട് സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.
മു​നി​സി​പ്പ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.