ചെ​രി​പ്പി​നു​ള്ളി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, December 8, 2019 10:50 PM IST
കു​മ​ളി: അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി കൊ​ച്ചു പ​റ​ന്പി​ൽ വീ​ട്ടി​ൽ ക്രി​സ്റ്റ​ഫ​ർ (27) ത​ന്‍റെ ര​ണ്ട് ചെ​രിപ്പു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 100 ഗ്രാം ​ക​ഞ്ചാ​വ് വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്ത് കേ​സാ​ക്കി.
കു​മ​ളി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് പി​ടി​ക്ക​പ്പെ​ട്ട ക്രി​സ്റ്റ​ഫ​ർ.
ഇ​യാ​ളെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം പ​രാ​തി എ​ക്സൈ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
കു​മ​ളി ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ 30 ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന എ​റ​ണാ​കു​ളം വ​ടു​ത​ല സ്വ​ദേ​ശി ബോ​വി​ൻ സ്മി​ത് എ​ന്ന​യാ​ളെ​യും എ​ക്സൈ​സ് പി​ടി​കൂ​ടി.
വ​ണ്ടി​പ്പെ​രി​യാ​ർ റെ​യി​ഞ്ചി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഹാ​പ്പി മോ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ഫി അ​ര​വി​ന്ദാ​ക്ഷ്, രാ​ജ്കു​മാ​ർ , സേ​വ്യ​ർ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, ദീ​പു, അ​രു​ണ്‍ ഒ.​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.