അ​ഞ്ചു​നാ​ട്ടി​ൽ 1500-ഓളം പ​ട്ട​യ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു
Sunday, December 8, 2019 10:50 PM IST
മ​റ​യൂ​ർ: ആ​യി​ര​ത്തി അ​ഞ്ഞൂ​റി​ല​ധി​കം പ​ട്ട​യം അ​പേ​ക്ഷ​ക​ൾ അ​ഞ്ചു​നാ​ട്ടി​ലെ മൂ​ന്നു വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നു. ജ​നു​വ​രി​യി​ൽ പ​ട്ട​യ​മേ​ള ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​മു​ള്ള​പ്പോ​ഴാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ അ​പേ​ക്ഷ​ക​ൾ പ​ട്ട​യ ഓ​ഫീ​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.
റ​വ​ന്യു, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്പോ​ഴാ​ണ് അ​ഞ്ചു​നാ​ട്ടി​ൽ പ​ട്ട​യ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ന്ന​ത്. ജ​നു​വ​രി 15 ന​കം അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി 12 വ​ണ്‍ ഫോം ​ശ​രി​യാ​ക്കി ചെ​ലാൻ അ​ട​ച്ച് പ​ട്ട​യം ശ​രി​യാ​ക്കി എ​ടു​ക്കു​ന്ന​തി​ന് ക​ഴി​യു​ക​യി​ല്ല.
കാ​ന്ത​ല്ലൂ​ർ, കീ​ഴാ​ന്തൂ​ർ, മ​റ​യൂ​ർ വി​ല്ലേ​ജു​ക​ളി​ലാ​ണ് അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ അ​താ​ത് വി​ല്ലേ​ജി​ലെ ഓ​ഫീ​സ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ ത​യാ​റാ​ക്കി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ന​ല്കി​യി​രു​ന്ന​ത്. ഇ​ത് പ​രി​ശോ​ധി​ച്ച് പ​ട്ട​യം ത​യാ​റാ​ക്കേ​ണ്ട ചു​മ​ത​ല ത​ഹ​സി​ൽ​ദാ​ർ ഓ​ഫീ​സി​നു​മാ​യി​രു​ന്നു. വി​ല്ലേ​ജ് അ​ധി​കൃ​ത​രെ പ​ട്ട​യ ന​ട​പ​ടി​ക​ളി​ൽ നി​ന്നും ഇ​പ്പോ​ൾ മാ​റ്റി നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ക​രം താ​ലൂ​ക്ക് സ​ർ​വ​യ​ർ​മാ​രെ​യാ​ണ് ജോ​ലി ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്തി​ല​ധി​കം സ​ർ​വേ​യ​ർ​മാ​രെ ഇ​വി​ടെ പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ഴ​യ അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന തി​ര​ക്കി​ലാ​ണി​വ​ർ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കു​ട്ടി​ക്കാ​ന​ത്ത് ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ കാ​ന്ത​ല്ലൂ​ർ വി​ല്ലേ​ജി​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച 60 പ​ട്ട​യ​ങ്ങ​ളി​ൽ നാ​ല് പ​ട്ട​യ​ങ്ങ​ളും കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജി​ൽ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച 350 പ​ട്ട​യ​ങ്ങ​ളി​ൽ 300 പ​ട്ട​യ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. മ​റ​യൂ​രി​ലും പ​ട്ട​യ വി​ത​ര​ണ ന​ട​പ​ടി​ക​ൾ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. കാ​ന്ത​ല്ലൂ​രി​ൽ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത 600 പ​ട്ട​യ അ​പേ​ക്ഷ​ക​ളും കീ​ഴാ​ന്തൂ​രി​ൽ 600 അ​പേ​ക്ഷ​ക​ളും നി​ല​വി​ലു​ണ്ട്. 300 ല​ധി​കം അ​പേ​ക്ഷ​ക​ൾ മ​റ​യൂ​ർ വി​ല്ലേ​ജി​ലു​മു​ണ്ട്.