മ​ണ്ണെ​ണ്ണ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലെ​ന്ന് റേ​ഷ​ൻ വ്യാ​പ​രി​ക​ൾ
Monday, December 9, 2019 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ൽ റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ത​ര​ണം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​യി കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി.
കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ണ്ണെ​ണ്ണ​യു​ടെ സ​ബ്സി​ഡി അ​ള​വ് വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ ഫ​ല​മാ​യി സം​സ്ഥാ​ന​ത്ത് ഈ​മാ​സം പൊ​തു​വി​ഭാ​ഗം കാ​ർ​ഡു​ക​ൾ​ക്ക് (വെ​ള്ള​കാ​ർ​ഡ്) മ​ണ്ണെ​ണ്ണ വി​ത​ര​ണം ഇ​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു വി​ഭാ​ഗം കാ​ർ​ഡു​ട​മ​ക​ൾ​ക്കും മ​ണ്ണെ​ണ്ണ, വി​ത​ര​ണ​ത്തി​നു തി​ക​യാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.
ജി​ല്ല​യി​ലെ ഓ​രോ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തുഛ​മാ​യ അ​ള​വി​ലു​ള്ള മ​ണ്ണെ​ണ്ണ ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ 50 മു​ത​ൽ 100 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ഡി​പ്പോ​ക​ളി​ൽ പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​തി​നാ​ൽ വാ​ഹ​ന​കൂ​ലി​യി​ന​ത്തി​ൽ ഭീ​മ​മാ​യ ന​ഷ്ടം വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്നു.
ക്രി​സ​മ​സ്, ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ കു​ത്ത​രി​ക്കൊ​പ്പം പു​ഴു​ക്ക​ല​രി​യും പ​ച്ച​രി​യും ആ​നു​പാ​തി​ക​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭി​ച്ചു​വ​രു​ന്ന വേ​ത​നം ട്ര​ഷ​റി ബാ​ൻ തു​ട​ങ്ങി​യ സ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഡി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​ഇ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൽ​ദോ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​സി. സോ​മ​ൻ, ജി​ല്ലാ​ഭാ​ര​വാ​ഹി​ക​ളാ​യ സോ​ണി കൈ​താ​രം, പി.​വൈ.​എം. ഹാ​രി​സ്, സ​ണ്ണി സേ​വ്യ​ർ, ഫി​റോ​സ് ഖാ​ൻ, സ​ജീ​വ് ഇ​ടു​ക്കി, ര​ഞ്ജ​ൻ, ക​മ​ലാ​സ​ന​ൻ, രാ​ജ​ശേ​ഖ​ര​പി​ള്ള, തോ​മ​സ്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.