ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല​കൊ​ള്ള​ണം: മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം
Tuesday, December 10, 2019 10:58 PM IST
മൈ​ല​ക്കൊ​ന്പ്: അ​തി​തീ​വ്ര​മാ​യ ജീ​വി​ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി നി​ല​കൊ​ള്ള​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം.

മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക​ർ ആ​യ​തി​നാ​ലാ​ണ് അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ പോ​ലും സ​ർ​ക്കാ​രു​ക​ൾ പ​രി​ഗ​ണി​ക്കാ​ത്ത​ത്.

അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും അ​വ നേ​ടി​യെ​ടു​ക്കാ​നും ക​ർ​ഷ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. കാ​ർ​ഷി​ക​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​നും സം​സ്കാ​രം നി​ല​നി​ർ​ത്താ​നും സം​രം​ഭ​ക​ർ​ക്ക് ദു​ബാ​യി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മ്മേ​ള​നം രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നിലം പ​റ​ഞ്ഞു.

മു​ൻ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. ഫ്രാ​ൻ​സി​സ് ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ജോ​ണ്‍ മു​രി​ങ്ങ​മ​റ്റം, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ജോ​സ് പു​തി​യി​ടം, ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ജോ​ണ്‍ മു​ണ്ട​ങ്കാ​വി​ൽ, ജോ​യി പോ​ൾ, സോ​ണി മാ​പ്ല​യി​ൽ, പോ​ൾ പ​ടി​ഞ്ഞാ​റെ​യി​ൽ, ജോ​സ് പാ​ല​ക്കു​ഴി, വ​ർ​ഗീ​സ് താ​ണി​ക്ക​ൽ, റൂ​ബി നെ​ടു​ങ്ക​ല്ലേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.