ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Thursday, December 12, 2019 10:36 PM IST
ചെറുതോണി: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ കാ​ലോ​ചി​ത​വും പ്രാ​യോ​ഗി​ക​വു​മാ​യ നി​യ​മ ഭേ​ദ​ഗ​തി​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ​ക​മ്മ​റ്റി ചെ​റു​തോ​ണി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി 17-ന് ​വി​ളി​ച്ചു​ചേ​ർ​ക്കു​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കാ​ണു​ന്ന​ത്. 1964, 1993 ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി​ചെ​യ്ത് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യു​ള്ള പാ​ർ​ട്ടി മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണം 15-ന​കം പൂ​ർ​ത്തി​യാ​ക്കും. 26 മു​ത​ൽ 30 വ​രെ വാ​ർ​ഡു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ജ​നു​വ​രി ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 11 മു​ത​ൽ 15 വ​രെ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും 22 ന് ​ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ​മാ​രാ​യ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി രാ​ജു, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. പോ​ളി, മാ​ത്യു സ്റ്റീ​ഫ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, ഫ്രാ​ൻ​സീ​സ് തോ​മ​സ്, ക​ർ​ഷ​ക യൂ​ണി​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, കെ​ടി​യു​സി പ്ര​സി​ഡ​ന്‍റ് കൊ​ച്ച​റ മോ​ഹ​ന​ൻ നാ​യ​ർ, വി.​എ. ഉ​ല​ഹ​ന്നാ​ൻ, സാ​ജു പ​ട്ട​രു​മ​ഠം, പ്ര​ദീ​പ് ജോ​ർ​ജ്, ടോ​മി തൈ​ലം​മ​നാ​ൽ, ജോ​സ​ഫ് മേ​പ്പു​റം, ഡോ. ​സി.​ടി. ഫ്രാ​ൻ​സീ​സ്, എം.​കെ. മാ​ത്യു, ബി​ജു പോ​ൾ, സാ​ബു കു​ര്യ​ൻ, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, കെ.​ജെ. മാ​ത്യു, ഇ​സ​ഹാ​ക്ക് കു​ട​യ​ത്തൂ​ർ, ആ​ന്േ‍​റാ​ച്ച​ൻ മാ​ങ്കു​ളം, എം.​എം. തോ​മ​സ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.