യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ന​ടു​റോ​ഡി​ലെ കു​ഴി​ക​ൾ
Friday, December 13, 2019 10:28 PM IST
തൊ​ടു​പു​ഴ: അ​പ​ക​ട​ക്കെ​ണി​ക​ളാ​യി മാ​റാ​നി​ട​യു​ള്ള കു​ഴി​ക​ൾ തൊ​ടു​പു​ഴ​യി​ലും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പി​ടു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി​ക​ളും പൈ​പ്പു പൊ​ട്ട​ൽ മൂ​ലം രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള കു​ഴി​ക​ളു​മാ​ണ് പ​ല ഭാ​ഗ​ത്തും ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​ത്. പൈ​പ്പി​ടു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന റോ​ഡു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി മ​ണ്ണി​ട്ടു മൂ​ടു​മെ​ങ്കി​ലും പി​ന്നീ​ട് ഇ​വ വ​ലി​യ കു​ഴി​ക​ളാ​യി മാ​റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​ടു​ത്ത നാ​ളി​ൽ ചി​ല​യി​ട​ങ്ങ​ളി​ലെ കു​ഴി​ക​ൾ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ താ​ത്കാ​ലി​ക​മാ​യി നി​ക​ത്തി​യെ​ങ്കി​ലും ഇ​തും പൂ​ർ​ണ​മാ​യി​ട്ടി​ല്ല.

തൊ​ടു​പു​ഴ -ഇ​ടു​ക്കി റോ​ഡി​ൽ പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം റോ​ഡി​നു ന​ടു​വി​ലാ​യി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു ഭാ​ഗ​ത്തു നി​ന്നും വ​ള​വു​തി​രി​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ കു​ഴി​യി​ൽ​ചാ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള റോ​ഡി​ൽ ഇ​ത്ര​യും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടും ഇ​ത് മൂ​ടാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ട്ടി​ല്ല. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കു​ഴി​യി​ൽ​ചാ​ടാ​തെ വെ​ട്ടി​ച്ച ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ച​ത് ഇ​തി​നു സ​മീ​പ​ത്താ​യി​രു​ന്നു. കോ​താ​യി​ക്കു​ന്ന് ബൈ​പാ​സി​ൽ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്.

പൈ​പ്പി​ടു​ന്ന​തി​നാ​യി റോ​ഡി​നു കു​റു​കെ വെ​ട്ടി​പ്പൊ​ളി​ച്ച​താ​ണ് ഇ​വി​ടെ കു​ഴി​ക​ൾ രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ലും പ​ല ഭാ​ഗ​ത്തും അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക​ളു​ണ്ട്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് താ​ത്കാ​ലി​ക കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു തു​ട​ങ്ങി. മ​ങ്ങാ​ട്ടു​ക​വ​ല-​വെ​ങ്ങ​ല്ലൂ​ർ നാ​ലു​വ​രി​പ്പാ​ത, മ​ണ​ക്കാ​ട് റോ​ഡ്, മ​ൽ​സ്യ​മാ​ർ​ക്ക​റ്റ് റോ​ഡ്, തൊ​ടു​പു​ഴ-​വ​ണ്ണ​പ്പു​റം റോ​ഡ് എ​ന്നീ പാ​ത​ക​ളി​ലെ​ല്ലാം അ​പ​ക​ട​ക​ര​മാ​യ ഒ​ട്ടേ​റെ കു​ഴി​ക​ൾ മൂ​ടാ​ത്ത നി​ല​യി​ലു​ണ്ട്. തൊ​ടു​പു​ഴ -കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ന്‍റെ അ​വ​സ്ഥ പ​ര​മ ദ​യ​നീ​യ​മാ​ണ്. റോ​ഡി​ൽ അ​ടു​ത്ത​ടു​ത്താ​യി കു​ഴി​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്തെ ഏ​താ​നും കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി മൂ​ടി​യി​രു​ന്നു.

പ​ല​തും അ​പ്പോ​ൾ ത​ന്നെ പൊ​ളി​ഞ്ഞു തു​ട​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​തി​വാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു പൊ​ട്ടു​ന്ന ഭാ​ഗ​ത്താ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.