ഹൈ​ടെ​ക് പ​രി​വേ​ഷ​ത്തി​ൽ പാ​ന്പ​നാ​ർ ഗ​വ. സ്കൂ​ൾ
Friday, December 13, 2019 10:28 PM IST
പീരുമേട്: വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​ൻ​പ് ഇ​രു​ന്നു പ​ഠി​ക്കാ​ൻ ബെ​ഞ്ചു​ക​ൾ പോ​ലു​മി​ല്ലാ​തെ കു​ട്ടി​ക​ളെ വ​രാ​ന്ത​യി​ൽ ഇ​രു​ത്തി പ​ഠി​പ്പി​ച്ച് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ സ്കൂ​ൾ ഹൈ​ടെ​ക് ആ​യി. ജി​ല്ല​യി​ലെ പ്ര​മു​ഖ സ്കൂ​ളു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ പാ​ന്പ​നാ​ർ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ സ്ഥാ​നം.

അ​ൻ​പ​തു വ​ർ​ഷം​മു​ൻ​പ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പാ​ന്പ​നാ​ർ ഗ​വ. സ്കൂ​ൾ 2011-ലാ​ണ് ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ന് പ്രി-​കെ​ജി മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ 814 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള എ​ല്ലാ ക്ലാ​സു​ക​ളും ഹൈ​ടെ​ക്കാ​ണ്. കു​ട്ടി​ക​ൾ​ക്ക് ഒ​രു​മി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള മെ​സ് ഹാ​ളാ​ണ് സ്കൂ​ളി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ങ്ങ​ളി​ലൊ​ന്ന്. വി​ശാ​ല​മാ​യ ലൈ​ബ്ര​റി​യും ആ​ധു​നി​ക ക​ന്പ്യു​ട്ട​ർ ലാ​ബും ഇ​വി​ടെ സ​ജ്ജ​മാ​ണ്.

സ്കൂ​ളി​ൽ പു​തി​യ​താ​യി തു​ട​ങ്ങു​ന്ന സ്റ്റു​ഡ​ന്‍റ്സ് പോ​ലീസ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 16-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്കൂ​ൾ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ക്കു​ന്ന സി​സി​ടി​വി​യു​ടെ ഉ​ദ്ഘാ​ട​നം, നെ​ഹ്റു പ്ര​തി​മ​യു​ടെ അ​നാ​ച്ഛാദ​നം എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ന​ട​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ര​മേ​ശ് അ​റി​യി​ച്ചു.

പ്ര​ദേ​ശ​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​വ​രി​ൽ ഏ​റെ​യും. ജൂ​നി​യ​ർ റെ​ഡ് ക്രോ​സ്, ലി​റ്റി​ൽ കൈ​റ്റ്സ് തു​ട​ങ്ങി​യ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സം​ഗീ​തം, ക​രാ​ട്ടെ, യോ​ഗ, വി​വി​ധ​യി​നം കൈ​ത്തൊ​ഴി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യും സ്കൂ​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
അ​ധ്യാ​പ​ക​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ്കൂ​ൾ പി​ടി​എ​യു​ടെ​യും ക​രു​ത​ലി​ലാ​ണ് കു​റ​ഞ്ഞ കാ​ലം​കൊ​ണ്ട് സ്കൂ​ൾ മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ എ​ത്തി​യ​ത്.

സ്കൂ​ളി​ന്‍റെ ഭൗ​തിക സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും പി​ടി​എ​യും.