സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം: കെ​ടി​ഡി​എ​സ്
Friday, December 13, 2019 10:28 PM IST
കാൽവരിമൗണ്ട്: ഹൈ​റേ​ഞ്ചി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് കെ ​എ​സ്ആ​ർ​ടി​സി സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് കാ​ൽ​വ​രി​മൗ​ണ്ട് ടൂ​റി​സം ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഹി​ൽ​വ്യൂ പാ​ർ​ക്ക് - ഇ​ടു​ക്കി ആ​ർ​ച്ച് ഡാം -​കാ​ൽ​വ​രി​മൗ​ണ്ട്- അ​ഞ്ചു​രു​ളി -അ​യ്യ​പ്പ​ൻ​കോ​വി​ൽ -തൂ​വ​ൽ വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ൽ കെ ​എ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്കും ടൂ​റി​സം മ​ന്ത്രി​ക്കും അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.
കാ​ൽ​വ​രി​മൗ​ണ്ട് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ഹോം​സ്റ്റേ, റി​സോ​ർ​ട്ട്, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി മു​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​ടി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മോ​ബി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കാ​ട്ടു​പാ​ലം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ടി. അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബി​ജു​മോ​ൻ ക​ല്ലം​മാ​ക്ക​ൽ, ലീ​വി​യ സി​ജോ, കെ​ടി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. ജി​ബു, ജോ​ബി​ൻ മാ​ത്യു, കെ.​വി. ജോ​മോ​ൻ, ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.