പ​ഴ​ന്പി​ള്ളി​ച്ചാ​ലി​ന് കൈ​ത്താ​ങ്ങ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Friday, December 13, 2019 10:31 PM IST
അടിമാലി: വി​ക​സ​നം എ​ത്തി​നോ​ക്കാ​ത്ത അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ന്പി​ള്ളി​ച്ചാ​ലി​ന് കൈ​ത്താ​ങ്ങാ​യി ന​വ​ജീ​വ​ൻ 2019 - 2021 പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​ടി​മാ​ലി കാ​ർ​മ​ൽ ഗി​രി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്വി​വ​ർ​ഷ ക​ർ​മ​പ​ദ്ധ​തി​യാ​ണ് ആ​രം​ഭി​ച്ച​ത്.പ​ഴ​ന്പി​ള്ളി​ച്ചാ​ൽ സ​മ​ഗ്ര വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്,. രാ​ജ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഴ​ന്പി​ള്ളി​ച്ചാ​ൽ സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ, കാ​ർ​മ​ൽ​ഗി​രി കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കീ​ര​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, കോ​ള​ജ് സ്റ്റാ​ഫ് പ്ര​തി​നി​ധി സി​സ്റ്റ​ർ അ​നു​പ​മ സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് പ​ഴ​ന്പി​ള്ളി​ച്ചാ​ലി​ന്‍റെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളും ഭാ​വി വി​ക​സ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വോ​ള​ണ്ടി​യേ​ഴ്സ് എം​എ​ൽ​എ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.