സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം; അ​മ്മി​ക്ക​ല്ലു​കൊ​ണ്ടു​ള്ള ഇ​ടി​യേ​റ്റ് ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Friday, December 13, 2019 10:31 PM IST
അടിമാലി: ടി​വി​യി​ൽ ചാ​ന​ൽ മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള​ള ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചു. അ​മ്മി​ക്ക​ല്ല് ഉ​പ​യോ​ഗി​ച്ചു​ള​ള ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
കൊ​ന്ന​ത്ത​ടി ക​ന്പി​ളി​ക​ണ്ടം ക​ന്പി​ലൈ​ൻ വെ​ള​ള​യാ​ന്പ​ൽ ജോ​സ​ഫ്(26)​നാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ഹോ​ദ​ര​ൻ ജോ​ഷ്വ(21)​ആ​ണ് ആ​ക്ര​മി​ച്ച​ത്. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്താ​ണ് പ​രി​ക്കേ​റ്റ​ത്. ജോ​സ​ഫി​നെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സം​ഭ​വ​സ​മ​യ​ത്ത് ഇ​വ​ർ മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.